മസ്കത്ത് കോഴിക്കോട് ജില്ല കെഎംസിസി കൗൺസിൽ മീറ്റ് നടത്തി
മസ്കത്ത്: കോഴിക്കോട് ജില്ലാ കെഎംസിസിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മൊബേല സെവൻ ഡേയ്സ് ഹോട്ടലിൽ ചേർന്ന വിപുലമായ കൗൺസിൽ മീറ്റിൽ വെച്ച് തെരഞ്ഞെടുക്കപ്പെട്ടു. കെഎംസിസി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് എ കെ കെ തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ മീറ്റ് കേരള സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം സി കെ വി യൂസഫ് ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറിയേറ്റ് മെമ്പർ എം സി വടകര, , മസ്കത്ത് കെഎംസിസി ട്രഷറർ പി ടി കെ ഷമീർ, വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി പി ജാഫർ, മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എംടി അബ്ദുൽസലാം എന്നിവർ പ്രസംഗിച്ചു. അബൂബക്കർ ഫലാഹി പ്രാർത്ഥനക്ക് നേതൃത്വം നൽകി അഷ്റഫ്. പൊയിക്കര സ്വാഗതവും റസാക്ക് മുഖച്ചേരി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് അഷറഫ് നാദാപുരം, ജനറൽ സെക്രട്ടറി അബൂബക്കർ ഹാജി ഒമാൻ എയർ, ട്രഷറർ റസാഖ് പേരാമ്പ്ര,വൈസ് പ്രസിഡണ്ടുമാരായി. അഷറഫ് പൊയിക്കര, ഖാലിദ് കുന്നുമ്മൽ, നയീം വാണിമേൽ, മുജീബ് മുക്കം, സി കെ വി റാഫി, ഫിറോസ്.
സെക്രട്ടറിമാരായി അഹമ്മദ് എം കെ, മജീദ് ടി പി, റംഷാദ് താമരശ്ശേരി, റിയാസ് മത്ര, അറഫാത്ത് എസ് വി, ഷാഫി ബേപ്പൂർ.സി എച്ച് സെന്റർ മസ്കറ്റ് കോഴിക്കോട് ചാപ്റ്റർ ചെയർമാൻ ഫിർദൗസ് നെടുന്തോൾ, കൺവീനർ അബ്ദുൽ കരീം പേരാമ്പ്ര എന്നിവരെ തിരഞ്ഞെടുത്തു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് റിട്ടേണിംഗ് ഓഫീസർമാരായ ഹുസൈൻ വയനാട്, ഉസ്മാൻ പന്തല്ലൂർ എന്നിവർ നേതൃത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."