HOME
DETAILS

നിങ്ങളുടെ ജില്ലയില്‍ താല്‍ക്കാലിക സര്‍ക്കാര്‍ ജോലി നേടാം; പി.എസ്.സി പരീക്ഷ എഴുതേണ്ട; കേരളത്തിലുടനീളം ഒഴിവുകള്‍

  
Web Desk
September 10 2024 | 14:09 PM

temporary government jobs in various districts without psc exam in Kerala

മാനന്തവാടിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്

മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി മാനന്തവാടി റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കുന്നു. അംഗീകൃത സര്‍വ്വകലാശാല ബിരുദവും കംപ്യൂട്ടര്‍ വേഡ് പ്രോസസിംഗ്, ടൈപ്പ് റൈറ്റിംഗ് മലയാളം, ഇംഗ്ലീഷ് യോഗ്യതയുമുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവര്‍ത്തി പരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 13ന് രാവിലെ 9 മുതല്‍ 11 വരെ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 04936205307


തലസ്ഥാനത്ത് ഗാര്‍ഡനര്‍ 

തിരുവനന്തപുരം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗാര്‍ഡനര്‍ തസ്തികയില്‍ എല്‍.സി, ഇ.ഡബ്ല്യൂ.എസ് വിഭാഗങ്ങളില്‍ രണ്ട് താത്കാലിക ഒഴിവുകളുണ്ട്. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം, ശാരീരിക ക്ഷമത എന്നിവയാണ് യോഗ്യത. 01.01.2023ന് 18നും 41നും ഇടയില്‍ പ്രായമുണ്ടായിരിക്കണം. ശമ്പളം 17,000 37,500. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അതത് എംപ്ലോയ്‌മെന്റ് എക്‌സേചഞ്ചുകളില്‍ സെപ്റ്റംബര്‍ 13ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ അവസരം

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ടി.ജി.ടി മാത്ത്‌സ്, മേട്രണ്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബി.എസ്.എസി മാത്ത്‌സ്, ബി.എഡാണ് യോഗ്യത. മേട്രണ്‍ തസ്തികയിലേക്ക് പത്താം ക്ലാസ് പാസാവണം. 35 – 55 നും ഇടയില്‍ പ്രായം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി സെപ്റ്റംബര്‍ 11 ന് വാക്ക്ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ 04936 298550

വയനാട്ടില്‍ താത്ക്കാലിക നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രോണിക് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മര്‍ തസ്തികളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 12 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി കോളേജില്‍ എത്തണം. ഫോണ്‍ 04935 257321.

പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പാക്കുന്ന ഫ്‌ലൈ ഹൈ പദ്ധതിയുടെ ഭാഗമായി മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റല്‍ എബിലിറ്റി, പൊതുവിജ്ഞാന വിഷയങ്ങളിലേക്ക് പരിശീലകരെയും പ്രൊജക്ട് കോഓര്‍ഡിനേറ്ററെയും നിയമിക്കുന്നു. ഡിഗ്രി, ബി.എഡ്, എം.എസ്.ഡബ്ല്യൂ ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുമായി സെപ്റ്റംബര്‍ 12 ന് ഉച്ചക്ക് 12.30 ന് എഴുത്തു പരീക്ഷക്കും കൂടിക്കാഴ്ചക്കുമായി സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എത്തണം. ഫോണ്‍ : 9446153019, 9447887798

കൃഷിഭവനുകളില്‍ ഇന്റേണ്‍ഷിപ്പ്
ഇടുക്കി ബ്ലോക്കില്‍ കാര്‍ഷിക വികസന ക്ഷേമ വകുപ്പിന് കീഴിലുള്ള വിവിധ കൃഷിഭവനുകളില്‍ 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിനായി 18 നും 41 നും ഇടയില്‍ വിഎച്ച്എസ്ഇ/ ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിങ്/ അഗ്രികള്‍ച്ചര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ www.keralaagriculture.gov.in എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായും, അനക്‌സര്‍ I അപേക്ഷ ഡൌണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കൃഷിഭവനുകളിലും കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലും സമര്‍പ്പിക്കാം. അപേക്ഷകര്‍ക്കായി സെപ്റ്റംബര്‍ 23 ന് തടിയമ്പാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് ഇന്റര്‍വ്യൂ നടത്തും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 13. കൂടുതല്‍ വിവരങ്ങള്‍ www.keralaagriculture.gov.in പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.ഫോണ്‍04862253288, 9383471172.

temporary government jobs in various districts without psc exam in kerala 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  a day ago
No Image

'ഭരണഘടന ജനങ്ങളുടെ സുരക്ഷാ കവചം'- ലോക്‌സഭയിലെ കന്നി പ്രസംഗത്തില്‍ പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  a day ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  a day ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  a day ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  a day ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  a day ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  a day ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  a day ago