നാളികേര വികസന ബോര്‍ഡില്‍ ജോലി നേടാം; കൊച്ചിയിലാണ് നിയമനം; സെപ്റ്റംബര്‍ 20ന് മുന്‍പായി അപേക്ഷിക്കണം
കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാളികേര വികസന ബോര്‍ഡിന് കീഴില്‍ ജോലി നേടാന്‍ അവസരം. കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ് കൊച്ചി, ഇപ്പോള്‍ സ്‌റ്റെനോഗ്രാഫര്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ട്രേഡ് അപ്രന്റീസ് ആക്ടിന് കീഴിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 20ന് മുന്‍പായി അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
നാളികേര വികസന ബോര്‍ഡ്, കൊച്ചിയിലേക്ക് അപ്രന്റീസ് നിയമനം.
സ്റ്റെനോഗ്രാഫര്‍ (ഇംഗ്ലീഷ്) പോസ്റ്റിലേക്കാണ് ഒഴിവുള്ളത്. ഒരു വര്‍ഷത്തേക്കാണ് കാലാവധി.
ശമ്പളം
സ്റ്റൈപ്പന്‍ഡ് ഇനത്തില്‍ പ്രതിമാസം 7700 രൂപ ശമ്പളം ലഭിക്കും.
യോഗ്യത
സ്‌റ്റെനോഗ്രാഫി - ഇംഗ്ലീഷില്‍ എന്‍.സി.വി.ടി സര്‍ട്ടിഫിക്കറ്റ്.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് നാളികേര വികസന ബോര്‍ഡിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം:click
job in coconut development board in kochi apply before september 20
സമഗ്ര ശിക്ഷ കേരളയില്‍ ഡിഗ്രിക്കാര്‍ക്ക് ജോലി. ക്ലര്‍ക്ക് പോസ്റ്റില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. നിപുണ്‍ ഭാരത് മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായി തിരുവനന്തപുരത്തെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിന്റെ കീഴിലാണ് അവസരം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 25 വരെ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
സമഗ്ര ശിക്ഷ അഭിയാന്‍ കേരളയ്ക്ക് കീഴില്‍ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്. ആകെ 1 ഒഴിവാണുള്ളത്.
പ്രായപരിധി
18 മുതല്‍ 36 വയസ് വരെ.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത ബിരുദം അല്ലെങ്കില്‍ തത്തുല്യം.
കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസിങ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത.
ശമ്പളം
സമഗ്ര ശിക്ഷ കേരള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ശമ്പളം ലഭിക്കും.
തെരഞ്ഞെടുപ്പ്
ഡോക്യുമെന്റ് വെരിഫിക്കേഷന്‍
ഇന്റര്‍വ്യൂ
അപേക്ഷ
പൂരിപ്പിച്ച അപേക്ഷയും ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടുത്തി
State project director,
samagra shiksha kerala,
state project office,
nandavanam, vikas bhavan p.o,
Thiruvananthapuram 695 033
എന്ന വിലാസത്തില്‍ അപേക്ഷകള്‍ നല്‍കണം. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 25 ന് വൈകീട്ട് 5 മണി.
സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വിജ്ഞാപനം: click
വെബ്‌സൈറ്റ്: click
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."