HOME
DETAILS

നെക്സ്റ്റ് 2025 ഓഗസ്റ്റ് മുതലെന്ന് നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍; പരീക്ഷയെ കുറിച്ച് കൂടുതലറിയാം, തയ്യാറെടുക്കാം

  
September 11 2024 | 14:09 PM

Next exam for medical Know more about the exam and prepare

 

ഹാറൂന്‍ റശീദ് എടക്കുളം


തിരുന്നാവായ (മലപ്പുറം): നാഷനല്‍ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍.എം.സി) ദേശീയ എക്‌സിറ്റ് ടെസ്റ്റ് നെക്സ്റ്റ് 2025 ഓഗസ്റ്റ് മുതല്‍ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2022 ഡിസംബര്‍ 28ന് പരീക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എന്‍.എം.സി പുറത്തിറക്കിയിരുന്നു. അതനുസരിച്ച് 2023 ഒക്ടോബറില്‍ പരീക്ഷയും ജൂലൈ 28ന് മോക് ടെസ്റ്റും നടത്താനുള്ള തീരുമാനമുണ്ടായിരുന്നു. എന്നാല്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ എതിര്‍പ്പുകാരണം കേന്ദ്ര ആരോഗ്യവകുപ്പ് അവ മാറ്റിവച്ചു. ഡല്‍ഹി എയിംസ് ആണ് പരീക്ഷ നടത്തുക.

മെഡിക്കല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുമുള്ള നിര്‍ബന്ധിത ലൈസന്‍സ് പരീക്ഷയാണിത്. ഇന്ത്യയില്‍നിന്നോ വിദേശത്തുനിന്നോ എം.ബി.ബി.എസ് യോഗ്യത നേടിയ ഉദ്യോഗാര്‍ഥികള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഈ പരീക്ഷ പാസാകേണ്ടതുണ്ട്. ഉപരിപഠനത്തിനും ദേശീയ മെഡിക്കല്‍ പ്രാക്ടീസ് യോഗ്യതയ്ക്കും അര്‍ഹത ലഭിക്കും. നീറ്റ് പി.ജി, ജിപ്മര്‍, എയിംസ് പി.ജി എന്നിവക്കെല്ലാം പകരമായി പൊതുവായി ഈ പരീക്ഷയാണ് മാനദണ്ഡമാക്കുക. 2023 ജൂലൈ 28ന് പരീക്ഷയുടെ മോക്, പ്രാക്ടീസ് ടെസ്റ്റ് നടത്താനിരുന്നതാണ് മാറ്റിവച്ചത്. 

രണ്ടുഘട്ടമായാണ് പരീക്ഷയുടെ കംപ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ പരീക്ഷ നടത്തുക. 2020 ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്കാണ് ഒന്നാംഘട്ടം 2025 ഓഗസ്റ്റ് മുതല്‍ നടപ്പിലാക്കുന്നത്. 2024 ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ക്ക് 2028 ഫെബ്രുവരിയിലാണ് പരീക്ഷ നടക്കാനുള്ള സാധ്യത. എന്നാല്‍ ഔദ്യോഗികമായി തീയതി നല്‍കിയിട്ടില്ല.
തിയറി, പ്രാക്ടിക്കല്‍ എന്നിങ്ങനെ രണ്ടുഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. നെക്സ്റ്റ് പരീക്ഷ ഒന്ന് തിയറി അധിഷ്ഠിത പരീക്ഷയും രണ്ടാമത്തേത് ബിരുദാനന്തര മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം തേടുന്ന ഉദ്യോഗാര്‍ഥികളുടെ പ്രായോഗിക പരിജ്ഞാന പരിശോധനയുമായിരിക്കും. ആദ്യ പരീക്ഷയ്ക്ക് യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇന്റേണ്‍ഷിപ്പിനും പിന്നീട് പ്രായോഗിക പരീക്ഷയ്ക്കും അര്‍ഹതയുണ്ടായിരിക്കുക. ഇന്ത്യയില്‍ ലൈസന്‍സ് നേടുന്നതിനും മെഡിസിന്‍ പ്രാക്ടീസ് ചെയ്യുന്നതിനുമുള്ള ഗേറ്റ് വേ ആയിരിക്കും നെക്സ്റ്റ് പരീക്ഷ. പരീക്ഷയുമായി ബന്ധപ്പെട്ട് എന്‍.എം.സി പുറത്തിറക്കിയ കരട് മാര്‍ഗ നിര്‍ദ്ദേശങ്ങളനുസരിച്ച് മെഡിക്കല്‍ ബിരുദധാരിയുടെ വിദ്യാഭ്യാസത്തിന്റെയും പരിശീലനത്തിന്റെയും ഏറ്റവും കുറഞ്ഞ പൊതുമാനദണ്ഡങ്ങളെ പരാമര്‍ശിച്ച് രാജ്യത്തുടനീളം മൂല്യനിര്‍ണയത്തില്‍ ഏകരൂപം കൊണ്ടുവരിക എന്നതാണ് ലക്ഷ്യമിടുന്നത്. പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതിയും വിശദാംശങ്ങളും നവംബറില്‍ ഔദ്യോഗിക ബ്രോഷറിനൊപ്പം റിലീസ് ചെയ്‌തേക്കും.

വിഷയങ്ങള്‍
ആദ്യ പരീക്ഷയില്‍ ആറും രണ്ടില്‍ ഏഴും വിഷയങ്ങളുണ്ടാകും. സ്റ്റെപ്പ് ഒന്ന് കംപ്യൂട്ടര്‍ അധിഷ്ഠിത മോഡില്‍ നടക്കും. ഇതില്‍ 540 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. മൂന്നാം വര്‍ഷ, അവസാന വര്‍ഷ എം.ബി.ബി.എസ് കോഴ്‌സ് വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആറ് പേപ്പറുകളാണ് ഉണ്ടാവുക. അംഗീകൃത മെഡിക്കല്‍ കോളജില്‍നിന്ന് മൂന്നാം വര്‍ഷം അല്ലങ്കില്‍ അവസാന വര്‍ഷ എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ട്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയില്‍ ആറ് വിഷയങ്ങളില്‍ ഒന്നോ അതിലധികമോ പരാജയപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. പരീക്ഷാ തവണകളുടെ എണ്ണത്തില്‍ യാതൊരു നിയന്ത്രണവുമില്ല. എം.ബി.ബി.എസിന് ചേര്‍ന്ന് 10 വര്‍ഷത്തിനുള്ളില്‍ ഉദ്യോഗാര്‍ഥികള്‍ സ്റ്റെപ്പ് ഒന്ന് പരീക്ഷ പാസായിരിക്കണം എന്നതാണ് ഏക വ്യവസ്ഥ. സ്റ്റെപ് രണ്ട് ഒരു പ്രായോഗിക, ക്ലിനിക്കല്‍, വൈവ അടിസ്ഥാനമാക്കിയുള്ള പരീക്ഷയായിരിക്കും. അതത് സംസ്ഥാന ആരോഗ്യ സര്‍വകലാശാലകള്‍ നടത്തും. ക്ലിനിക്കല്‍ കേസ് അടിസ്ഥാനമാക്കിയുള്ളതും പ്രായോഗിക, ക്ലിനിക്കല്‍ കഴിവുകള്‍, ആശയവിനിമയ കഴിവുകള്‍ എന്നിവ വിലയിരുത്തും.

Next exam for medical Know more about the exam and prepare



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 days ago