മലയോര റോഡുകള്‍ ചളിക്കുളം: യാത്രക്കാര്‍ ദുരിതത്തില്‍
കുന്നുംകൈ : പൊട്ടിപ്പൊളിഞ്ഞതും കുഴികളും കാടുമൂടിയതും കാല്‍ നട യാത്ര പോലും ദുസഹമായ മലയോരത്തെ പല റോഡുകളും ചളിക്കുളമാകുന്നു. ഇത് കാരണം വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ ദുരിതത്തിലായി. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ കുണ്ടും കുഴിയുമായി കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി.
ചിറ്റാരിക്കല്‍ വള്ളിക്കടവ് , ഭീമനടി വെള്ളരിക്കുണ്ട് , കുന്നുംകൈ മണ്ഡപം റോഡ് ചിറ്റാരിക്കല്‍ ടൌണ്‍ പരിസരം എന്നിവിടങ്ങളിലെ റോഡുകളാണ് പൊട്ടിപ്പോളിഞ്ഞും വലിയ കുഴികളുമായത്. തകര്‍ന്നു നാളേറെയായിട്ടും പരിഹരിക്കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതില്‍ മലയോരത്ത് വന്‍ പ്രതിഷേധമുയരുകയാണ്. തുടങ്ങിവെച്ച റോഡുപണി സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതും നാട്ടുകാരെ വലയ്ക്കുന്നു.
വാഹനാപകടങ്ങള്‍ ഏറെ വര്‍ദ്ധിച്ച ചിറ്റാരിക്കല്‍ വള്ളിക്കടവ് റോഡാണ് ദുരിതപൂര്‍വ്വമാകുന്നത്. തീരെ വീതി കുറഞ്ഞ ഇവിടെ കുത്തനെയുള്ള കയറ്റവും ഇറക്കവും കാരണം പലപ്പോഴായി അപകടം തുടര്‍ക്കഥയാകുന്നു. ഒരാഴ്ചക്കുള്ളില്‍ എട്ടോളം ബൈക്ക് യാത്രക്കാരാണ് ഇവിടങ്ങളില്‍ അപകടത്തില്‍ പെട്ടത്. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷ മറിഞ്ഞു തലനാരിഴക്കാണ് യാത്രക്കാര്‍ രക്ഷപെട്ടത്.
ബജറ്റില്‍ തുക വകയിരുത്തിയെങ്കിലും നിര്‍മാണം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് തന്നെ നിശ്ചയമില്ല. വന്‍ കുഴികളും ചളിക്കുളവുമായ കുന്നുംകൈ ചിറ്റാരിക്കല്‍ റോഡ് എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."