പുല്ലൂര്‍ പെരിയയില്‍ തെരുവ് നായകളുടെ വിളയാട്ടം രൂക്ഷമായി
പെരിയ: പുല്ലൂര്‍ പെരിയ പഞ്ചായത്ത് പരിധിയില്‍ തെരുവ് നായകളുടെ വിളയാട്ടം രൂക്ഷമായി. ഇത് കാരണം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ദുരിതത്തിലായി. പുല്ലൂര്‍,പെരിയ,കുണിയ,കല്ല്യോട്ട്, ആയംപാറ,ചേര്‍ക്കാപ്പാറ തുടങ്ങി വിവിധ പ്രദേശങ്ങളില്‍ നായകള്‍ കൂട്ടത്തോടെ സഞ്ചരിക്കുന്നത് പതിവായതോടെ വിദ്യാര്‍ഥികള്‍ സ്കൂളിലേക്കും,തിരിച്ച വീട്ടിലേക്കും പോകുന്നത് ഭയചികരിതരായി കൊണ്ടാണ്.
നായകള്‍ ഭീതി വിതച്ച് വിളയാട്ടം തുടരുമ്പോഴും മൃഗ സ്നേഹത്തിന്റെ പേരില്‍ മനുഷ്യ സ്നേഹം കൈവിടുകയാണ് അധികൃതര്‍.
പുലര്‍കാലത്ത് മദ്റസയിലും, മറ്റും പോകുന്ന കുട്ടികളെ തെരുവ് നായകള്‍ കൂട്ടത്തോടെ പിന്തുടരുന്നത് കുട്ടികള്‍ ഓടുന്നതിനു കാരണമാവുകയും, ഓട്ടത്തിനിടയില്‍ പലരും തെന്നി വീണ് പരുക്കേല്‍ക്കുന്നതും നിത്യ സംഭവമായി മാറിയിട്ടുണ്ട്.
ഭീതി വിതച്ച് വഴിയോരത്തും പാതയോരത്തും സഞ്ചരിക്കുന്ന നായക്കൂട്ടങ്ങളെ കാണുമ്പോള്‍ ഭയന്ന് വിറച്ച് വഴിയോരത്തെ പൊന്തക്കാടുകളില്‍ കുട്ടികള്‍ പതുങ്ങിയിരിക്കുന്ന കാഴ്ചയും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാണുന്നു.
ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരുന്ന വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ വഴിയോരത്തെ കാടുകളില്‍ ഒളിച്ചിരിക്കുന്നത്.
പല വിദ്യാര്‍ഥികളും നായ ഭീതികാരണം സ്കൂളിലും മറ്റും പോകാന്‍ മടിക്കുന്ന അവസ്ഥയിലാണ്. തെരുവ് നായകളുടെ ശല്യം രൂക്ഷമായിട്ടും പഞ്ചായത്ത് അധികൃതര്‍ മൗനം പാലിക്കുന്നത് വിദ്യാര്‍ഥികളെ കൂടാതെ പൊതു ജനങ്ങളേയും ഭീതിയിലാഴ്ത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."