HOME
DETAILS

നിലപാടുകളുടെ കാർക്കശ്യത്തിലും സൗമ്യതയുടെ ചെറുപുഞ്ചിരി

  
സുരേഷ് മമ്പള്ളി
September 13 2024 | 09:09 AM

sitharam yechuri story

കണ്ണൂര്‍: ഏതുപ്രതിസന്ധിക്കു നടുവിലും ചുണ്ടിന്റെ കോണില്‍ ചെറു പുഞ്ചിരിയോടെയല്ലാതെ സിതാറാം യെച്ചൂരിയുടെ മുഖം ഓര്‍മിക്കാനാകില്ല. മാധ്യമങ്ങള്‍ക്കുമുന്നിലോ, സമരവഴിയിലോ, കൊടുമ്പിരിക്കൊണ്ട പ്രത്യയശാസ്ത്ര ചര്‍ച്ചകളിലോ, സൗഹൃദക്കൂട്ടത്തിലോ തീര്‍ത്തും അക്ഷോഭ്യനും സൗമ്യനുമായിരുന്നു യെച്ചൂരി. അപ്പോഴും നിലപാടുകളിലെ കാര്‍ക്കശ്യം അണുവിട തെറ്റാതെ തുടരാനും അദ്ദേഹത്തിനു കഴിഞ്ഞു. പറയുന്ന വാക്കുകളിലെ തെളിമയും സന്ദേഹങ്ങളില്ലാത്ത തീര്‍പ്പും കൈമുതലാകുമ്പോള്‍തന്നെ സംഘടനയ്ക്കകത്തെ കണിശതയും ആജ്ഞാശക്തിയും യെച്ചൂരിയെന്ന ആദര്‍ശ കമ്മ്യൂണിസ്റ്റിനെ ആഴത്തില്‍ അടയാളപ്പെടുത്തി. ഈ കാരണങ്ങള്‍ തന്നെയാണ് കണ്ണൂരില്‍ നടന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറിപദത്തില്‍ യെച്ചൂരിക്ക് മൂന്നാംഊഴം നല്‍കിയതും.

ദേശീയതലത്തില്‍ ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷത്തെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തമായിരുന്നു യെച്ചൂരിയെ പാര്‍ട്ടി ഏല്‍പ്പിച്ചത്. എന്നാല്‍ കാലാവധി പൂര്‍ത്തിയാക്കും മുമ്പായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിത്തുപാകിയ കണ്ണൂരില്‍ ആദ്യമായി പാര്‍ട്ടി കോണ്‍ഗ്രസിന് ആതിഥ്യമരുളിയത് 2022 ഏപ്രിലിലായിരുന്നു. പ്രതിസന്ധികളുടെ കാലത്തെ നേരിടാനുള്ള രാഷ്ട്രീയത്തിന് രൂപം നല്‍കുകയായിരുന്നു പാര്‍ട്ടി കോണ്‍ഗ്രസിന്റെ ദൗത്യം. അസ്തമയം അടുത്തെന്ന് എതിരാളികള്‍ നിരന്തരം പറയുമ്പോഴും, നിലനില്‍പ്പിനായുള്ള ഊര്‍ജം സ്വരൂക്കൂട്ടുക എന്നതിലായിരുന്നു 23ാംപാര്‍ട്ടി കോണ്‍ഗ്രസിന്റെ ശ്രദ്ധ. ആ ഉത്തരവാദിത്തം ഭാരിച്ചതാണെന്ന് യെച്ചൂരിക്കും നല്ല ബോധ്യമുണ്ടായിരുന്നു. മൂന്നാമതും പാര്‍ട്ടിയുടെ അമരത്ത് നിയോഗിക്കപ്പെടുമ്പോള്‍ യെച്ചൂരി കുറേക്കൂടി കരുത്തനാകുകയായിരുന്നു. വിശാഖപട്ടണം പാര്‍ട്ടി കാണ്‍ഗ്രസിലാണ് യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായത്. പിന്നീട്  ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റി നിരസിച്ച ന്യൂനപക്ഷപ്രമേയം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ടി വന്നത് ജനറല്‍ സെക്രട്ടറിയായിട്ടും സംഘടനയ്ക്കുള്ളില്‍ ആധിപത്യമുറപ്പിക്കാന്‍ കഴിയാത്തതുകൊണ്ടായിരുന്നു. അന്ന് തന്റെ വാദങ്ങളിലൂടെ പാര്‍ട്ടികോണ്‍ഗ്രസിന്റെ വിശ്വാസം നേടിയെടുത്താണ് ജനറല്‍സെക്രട്ടറി സ്ഥാനം യെച്ചൂരി നിലനിര്‍ത്തിയത്.

എന്നാല്‍ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരടുരാഷ്ട്രീയ പ്രമേയത്തിന്റെ ദിശ നിര്‍ണയിക്കുന്നതിലും കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരം നേടുന്നതിലും അദ്ദേഹത്തിന്  പ്രതിബന്ധങ്ങളൊന്നുമുണ്ടായില്ല. ആശയപരമായും സംഘടനാപരമായും അജയ്യനായാണ് കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലൂടെ യെച്ചൂരി മൂന്നാമതും പാര്‍ട്ടിയുടെ അമരത്തെത്തിയത്. എതിര്‍ചേരിയില്‍ നിലയുറപ്പിച്ചിരുന്ന പ്രകാശ് കാരാട്ട് തന്നെ അദ്ദേഹത്തിന്റെ പേരു നിര്‍ദേശിച്ചിടത്താണ,് വിയോജിക്കുന്നവര്‍ക്കുപോലും പ്രിയങ്കരനായ യെച്ചൂരിയുടെ ചിത്രം പൂര്‍ണമാകുന്നത്.  പോളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലുമെല്ലാം മേല്‍ക്കൈനേടിയാണ് കണ്ണൂരിലെ സമ്മേളനവേദിയില്‍ നിന്ന് യെച്ചൂരി മടങ്ങിയത്.

പോര്‍മുഖം വര്‍ഗീയതയ്‌ക്കെതിരേ

മതേതര, ജനാധിപത്യശക്തികളുടെ വിശാലഐക്യത്തിലൂടെ ബി.ജെ.പിയെ രാജ്യഭരണത്തില്‍നിന്ന് അകറ്റുക എന്ന ആഹ്വാനവുമായി പിരിഞ്ഞ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് യെച്ചൂരിയുടെ രാഷ്ട്രീയലൈനിന്റെ വിജയം കൂടിയായിരുന്നു. ഹിന്ദുത്വശക്തികളെ എങ്ങനെയൊക്കെ പ്രതിരോധിക്കാമെന്നതിലായിരുന്നു സമ്മേളനത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ അദ്ദേഹത്തിന്റെ ഊന്നല്‍. ബി.ജെ.പിയുടെ നേതൃത്വത്തില്‍ രാജ്യത്താകമാനം നടക്കുന്ന ഫാസിസ്റ്റ് ചെയ്തികളെ പ്രതിരോധിക്കുക മാത്രമല്ല, അവരെ ഭരണത്തില്‍ നിന്ന് തുരത്തുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ജനാധിപത്യകക്ഷികള്‍ എവിടെനില്‍ക്കുന്നുവെന്ന് സ്വയം ആലോചിക്കണമെന്ന് ഉപദേശിക്കാനും അദ്ദേഹം മറന്നില്ല. സി.പി.എമ്മിനെ അതുവരെ കുഴക്കിയ 'മുഖ്യശത്രു ആര്' എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയായിരുന്നു യെച്ചൂരിയുടെ പ്രസംഗം. പിന്നീട് ഇന്‍ഡ്യ മുന്നണിയിലേക്കുവരെ നയിച്ചതെന്ന് വിലയിരുത്തപ്പെടാവുന്ന ആ രാഷ്ട്രീയനിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. 

ജലത്തില്‍ മീനെന്നപോലെ

അണികളോടും നേതാക്കളോടും എന്നും ഒരേ സമീപനമായിരുന്നു യെച്ചൂരിക്ക്. സാധാരണ പ്രവര്‍ത്തകരുടെ പോലും തോളില്‍കൈവച്ച് സംസാരിക്കുകയെന്നത് യെച്ചൂരി സ്‌റ്റൈല്‍ ആയിരുന്നു. പാര്‍ട്ടി ലൈനിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കൃത്യമായ രാഷ്ട്രീയനിലപാട് ഉയര്‍ത്തിപ്പിടിച്ച സീതാറാം യെച്ചൂരിയെ മാത്രമല്ല, സമ്മേളന വേദിക്കുപുറത്തെ സൗമ്യമായ സാന്നിധ്യത്തെയും കണ്ണൂരിന് ഓര്‍മയുണ്ട്. അന്ന് പയ്യാമ്പലത്തെ സീവ്യൂപാര്‍ക്കിലെ നടപ്പാതയിലൂടെ മുടങ്ങാതെ  അദ്ദേഹം പ്രഭാതസവാരിക്കെത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago