അറിയാം ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആരോഗ്യഗുണങ്ങള്‍
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഫ്രൂട്ടാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തില്‍ വൈറ്റമിന്‍ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം ഇരുമ്പും ഇതിലടങ്ങിയിരിക്കുന്നു. കൂടിയ അളവില്‍ ഈ പഴം കഴിക്കുന്നത് ദോഷവും ചെയ്യും.
രോഗങ്ങള്‍ അകറ്റാനും ഇതിലടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ ഇന്‍ഫഌമേഷന്‍ കുറയ്ക്കുന്നു. ഇതിനല്‍ മഗനീഷ്യം ധാരാളമുള്ളതിനാല്‍ ഇത് എല്ലുകള്‍ക്ക് ഗുണം ചെയ്യുന്നു.ജീവിത ശൈലീ രോഗങ്ങളെ ചെറുക്കാന്‍ നല്ലതാണ് ഈ ഫ്രൂട്ട് . വൈറ്റമിന്‍സി അയണ്‍ എന്നിവയടങ്ങിയതു കൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഈ ഫ്രൂട്ട് സഹായിക്കുന്നു.
ഡ്രാഗണ്‍ ഫ്രൂട്ട്‌സില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്തും. ഡ്രാഗണിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍സി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കും. ശരീത്തില്‍ ഇരുമ്പിന്റെ അളവ് കുറവുള്ളവര്‍ ദിനേന ഒരു ഡ്രാഗണ്‍ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും.
മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്ന ഫാറ്റി ആസിഡുകള്‍ ഡ്രാഗണില്‍ അടങ്ങിയിട്ടുണ്ട്.ഇതിലെ വിറ്റാമിന്‍ സി ചര്‍മത്തിന് തിളക്കവും ആരോഗ്യവും നല്‍കും. നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ ദഹനപ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം അകറ്റാനുമൊക്കെ ഡ്രാഗണ്‍ ഗുണം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."