HOME
DETAILS

വിജിലന്‍സ് ഡയറക്ടര്‍ക്കു വ്യക്തിവൈരാഗ്യമെന്ന് കെ.എം മാണി

  
backup
August 31 2016 | 19:08 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%a1%e0%b4%af%e0%b4%b1%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

പാലാ: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു തന്നോടു വ്യക്തിവൈരാഗ്യമുണ്ടെന്നും കരുതിക്കൂട്ടിയും ഗൂഢാലോചനയുടെ ഫലവുമായാണ് തനിക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതെന്നും മുന്‍ ധനകാര്യമന്ത്രിയും കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനുമായ കെ.എം മാണി പറഞ്ഞു. ഇന്നലെ വൈകുന്നേരം പാലായിലെ വസതിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാണി.
അന്‍പതുവര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ള തനിക്കെതിരേ വ്യക്തിവൈരാഗ്യം മൂലമാണ് വിജിലന്‍സ് ഡയറക്ടര്‍ കേസെടുത്തത്. ജേക്കബ് തോമസ് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ ഡയറക്ടറായിരിക്കെ അക്കാലത്ത് ഫിനാന്‍സ് ഇന്‍സ്‌പെക്ഷന്‍ വിങിന്റെ ശുപാര്‍ശയില്‍ ധനകാര്യമന്ത്രിയായിരുന്ന താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഒരു മന്ത്രിയെന്ന നിലയില്‍ മുന്നില്‍വരുന്ന ഫയലില്‍ അന്വേഷണത്തിന് ഉത്തരവിടുക മാത്രമാണു താന്‍ ചെയ്തത്. എന്നാല്‍ താന്‍ ജേക്കബ് തോമസിനെതിരേ നടപടി ചെയ്യിപ്പിച്ചു എന്ന തെറ്റായ ധാരണമൂലം ഇപ്പോള്‍ വൈരാഗ്യബുദ്ധ്യാ തന്നെ തേജോവധം ചെയ്യാന്‍ പലവിധ കേസുകളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഇതിലൊക്കെ ദുരൂഹതയുണ്ട്. ചിലയാളുകളുടെ ബന്ധുവും തീക്കോയി സ്വദേശിയുമായ ജേക്കബ് തോമസ് തന്നെ നിരന്തരം പരസ്യമായി ഭീഷണിപ്പെടുത്തുന്നതായും കെ.എം മാണി പറഞ്ഞു.
കഴിഞ്ഞദിവസം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യംചെയ്തു. എഫ്.ഐ.ആര്‍ എടുത്തതായി ഇന്നലെ മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. തോംസണ്‍ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് നടന്നത് ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്താണ്.
യു.ഡി.എഫ് സര്‍ക്കാരാണ് ഇതു കണ്ടുപിടിച്ചത്. 32 കോടി രൂപയുടെ നികുതിവെട്ടിപ്പാണു നടന്നത്. പെനാല്‍റ്റിസഹിതം 64 കോടി അടയ്ക്കാന്‍ നിര്‍ദേശിച്ചു. ഇതിനെതിരേ അവര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റാറ്റിയൂട്ടറിയായി നടപടി മുന്നോട്ടുപോകാന്‍ കോടതി നിര്‍ദേശിച്ചു. ഒരു മന്ത്രിയെന്ന നിലയില്‍ താന്‍ റവന്യൂ റിക്കവറിക്കു ശുപാര്‍ശ ചെയ്തു. അവര്‍ സുപ്രിം കോടതിയെ സമീപിച്ചു. ഫൈനല്‍ അപ്‌ലറ്റ് അഥോറിറ്റി റീഅസസ്‌മെന്റ് നടത്തണമെന്നു നിര്‍ദേശംവന്നു.
എന്നാല്‍ ഒറിജിനല്‍ തുക തന്നെ കെട്ടിവയ്ക്കാനാണു താന്‍ ധനകാര്യമന്ത്രിയായിരുന്ന സര്‍ക്കാര്‍ നിലപാടു സ്വീകരിച്ചത്. ഇപ്പോള്‍ വാദി പ്രതിയായിരിക്കുകയാണ്. ആയുര്‍വേദ മരുന്നുകമ്പനിക്കാരെ വഴിവിട്ടു സഹായിച്ചുവെന്നുള്ള ആരോപണവും തന്നെ അപമാനിക്കാന്‍ വേണ്ടിയാണ്.
നിയമസഭയില്‍ ചര്‍ച്ചയ്ക്കു ശേഷവും സബ്കമ്മിറ്റിയുടെ ശുപാര്‍ശയ്ക്കു ശേഷവുമേ താന്‍ എന്തെങ്കിലും തീരുമാനങ്ങളെടുത്തിട്ടുള്ളൂ. ആരെയും വഴിവിട്ടു സഹായിക്കുന്നതിനോ രക്ഷിക്കുന്നതിനോ ശ്രമിച്ചിട്ടില്ലെന്നും ഒരു മുന്‍മന്ത്രിക്കെതിരേ ഇങ്ങനെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത് രാഷ്ട്രീയപാര്‍ട്ടികളും സര്‍ക്കാരും ഗൗരവമായി ചിന്തിക്കണമെന്നും കെ.എം മാണി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  5 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  10 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago