HOME
DETAILS

കേരളംകാത്തിരുന്ന പത്രം മൂന്നാംവയസിലേയ്ക്ക്

  
backup
August 31 2016 | 19:08 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%82%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82

സര്‍ശക്തനായ നാഥനു സ്തുതി.
അല്‍ഹംദുലില്ലാഹ്.


സുപ്രഭാതത്തിന്റെ മൂന്നാംപിറന്നാളാണിന്ന്. സുപ്രഭാതത്തിനു കലവറയില്ലാത്ത പിന്തുണനല്‍കിയ ജനലക്ഷങ്ങള്‍, ഞങ്ങളുടെ അഭ്യുദയകാംക്ഷികള്‍, വായനക്കാര്‍, പ്രിയപ്പെട്ട വരിക്കാര്‍... അവരുടെയൊക്കെ സന്മനസിന്റെ ഫലമാണ് ഈ കഴിഞ്ഞരണ്ടുവര്‍ഷത്തെ നേട്ടങ്ങള്‍.
പ്രിയപ്പെട്ടവരേ, നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനു നന്ദിപറയാന്‍ വാക്കുകളില്ല. ഒന്നേ പറയാനുള്ളൂ; നിങ്ങള്‍ ചൊരിഞ്ഞ സ്‌നേഹം സുപ്രഭാതം എന്നും കടപ്പാടോടെ മനസില്‍ സൂക്ഷിക്കും.


മൂന്നാംവര്‍ഷത്തിലേയ്ക്കു കടക്കുമ്പോള്‍ ഞങ്ങളെ ആവേശം കൊള്ളിക്കുന്ന വസ്തുത വരിക്കാരുടെ എണ്ണംതന്നെ. സുപ്രഭാതത്തിന്റെ തുടക്കംമുതല്‍ വരിക്കാരുടെ എണ്ണത്തില്‍ അത്ഭുതമാണല്ലോ മാധ്യമലോകം കണ്ടത്. ആറ് എഡിഷനുകളോടെയുള്ള അരങ്ങേറ്റം.ആറുലക്ഷത്തോളം വരിക്കാര്‍. ഒരു പുതിയപത്രത്തിന് ഇത്ര സ്വീകാര്യത കിട്ടിയ ചരിത്രമില്ല.
സമസ്തയുടെ വളരെ വിശാലമായ പ്രവര്‍ത്തനമേഖല, ഒന്നിനൊന്നു മെച്ചപ്പെട്ട പോഷകസംഘടനകള്‍... ആ ശക്തിയാര്‍ന്ന അടിത്തറയാണു സുപ്രഭാതത്തിന്റെ ബലം. പോഷകസംഘടനകളില്‍ ഏറ്റവും തിളങ്ങിനിന്നു സുപ്രഭാതം നെഞ്ചേറ്റിയതു ജംഇയ്യത്തുല്‍ മുഅല്ലിമീന്‍.
മദ്രസ അധ്യാപകര്‍ ഒരു പത്രത്തിന്റെ പ്രചാരകരായി വീടുകള്‍ കയറിയിറങ്ങിയ അനുഭവവും കേരളത്തിനു പുതുമയുള്ളതായിരുന്നു. സാംസ്‌കാരികപ്രവര്‍ത്തനം തങ്ങള്‍ക്കും വഴങ്ങുമെന്ന് അവര്‍ ബോധ്യപ്പെടുത്തി.
അതുകൊണ്ടുതന്നെ സുപ്രഭാതത്തിനു വലിയ വേരോട്ടമുണ്ടായതു നാട്ടിന്‍പുറങ്ങളിലാണ്. കേരളത്തിലെ ഒട്ടുമിക്ക ഗ്രാമങ്ങളും കൈപ്പിടിയിലൊതുക്കാനും അതുവഴി നാട്ടിന്‍പുറത്തിന്റെ നന്മ ആവാഹിച്ചെടുക്കാനും നിങ്ങളുടെ പത്രത്തിനു കഴിഞ്ഞു.


വിദ്യാര്‍ഥികളും യുവാക്കളുമാണു സുപ്രഭാതത്തെ വരവേറ്റ മറ്റൊരു വിഭാഗം. പഠനവുമായി ബന്ധപ്പെട്ട പംക്തികള്‍ എല്ലാ പത്രങ്ങളിലുമുണ്ട്. സുപ്രഭാതം പക്ഷേ, ഒരുപടികൂടി മുന്‍പോട്ടുപോയി. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന എല്ലാദിവസവും വിദ്യാപ്രഭാതം എന്ന പേജ് മുടങ്ങാതെ പ്രസിദ്ധീകരിക്കാന്‍ സുപ്രഭാതം ശ്രദ്ധിച്ചു.


ഇംഗ്ലീഷ് മീഡിയം കുട്ടികളെ മുന്നില്‍ക്കണ്ടു തിങ്കളാഴ്ചകളിലെ വിദ്യാപ്രഭാതം അവര്‍ക്കായി നീക്കിവച്ചു. സ്‌നേഹപൂര്‍വ്വം സുപ്രഭാതം എന്ന സ്‌കൂള്‍ പദ്ധതിപ്രകാരം ആയിരക്കണക്കിനു സ്‌കൂളുകളിലേയ്ക്കാണു സുപ്രഭാതം കയറിപ്പോയത്. പുതിയ കോഴ്‌സുകളെക്കുറിച്ചുള്ള പംക്തിയും തൊഴില്‍രംഗവുമൊക്കെ യുവാക്കളെ സുപ്രഭാതത്തിന്റെ വക്താക്കളാക്കിമാറ്റി. വായനശാലകള്‍ക്കായി തുടങ്ങിയ സൗഹൃദം സുപ്രഭാതം പദ്ധതി നിരവധി കോളജുകളിലും നടപ്പാക്കാനായി എന്നതും എടുത്തുപറയേണ്ടതാണ്.


ആദ്യവര്‍ഷത്തെ പ്രചാരണബാഹുല്യംകണ്ട് ഇതു സമസ്തയ്ക്ക് ഒരുപത്രം സ്വന്തമായിക്കിട്ടിയതുകൊണ്ടുള്ള ആരംഭശൂരത്വമെന്നു നിസ്സാരമായി കണ്ടവര്‍ രണ്ടാംവര്‍ഷം കോപ്പികൂടിയതു കണ്ട് അത്ഭുതപ്പെട്ടു. മൂന്നാംവര്‍ഷവും മുന്നോട്ടുള്ള കുതിപ്പു ഞങ്ങളെ ആവേശംകൊള്ളിക്കുന്നു. ഈ ആവേശം ഞങ്ങളുടെ ഉത്തരവാദിത്വം വര്‍ധിപ്പിക്കുന്നു.


സെന്‍സും സെന്‍സിബിലിറ്റിയും അപ്രത്യക്ഷമാവുകയും സെന്‍സേഷനലിസം ആധിപത്യം പുലര്‍ത്തുകയും ചെയ്യുന്ന മാധ്യമലോകത്തേയ്ക്കു വാര്‍ത്തയുടെ സത്യസന്ധതയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചാണു സുപ്രഭാതം കടന്നുവന്നത്. രാവിലെ മുതല്‍ വൈകുന്നേരംവരെ ചാനലുകള്‍ ചര്‍ച്ചചെയ്ത വാര്‍ത്തകള്‍തന്നെ പല പത്രങ്ങളുടെയും പ്രധാനവാര്‍ത്തകളാകുമ്പോള്‍ ഒന്നാംപേജിലെ പ്രധാനവാര്‍ത്ത എക്‌സ്‌ക്ലൂസീവാക്കി മാറ്റി സുപ്രഭാതം മിക്കപ്പോഴും വ്യത്യസ്തമായിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തനം ഉപരിപ്ലവമായ പ്രവര്‍ത്തനമായിക്കൂടാ. വിവാദങ്ങള്‍ക്കുപിന്നാലെ പായുന്ന പത്രങ്ങളും ചാനലുകളും പരിധിവിട്ട് അപവാദപ്രചരണത്തിലേയ്ക്കു നീങ്ങുന്ന സാഹചര്യം നാം പലപ്പോഴും കണ്ടിട്ടുണ്ട്. സുപ്രഭാതം ഈ രീതി ഒരിക്കലും സ്വീകരിച്ചിട്ടില്ല. വ്യക്തിഹത്യ സുപ്രഭാതത്തിന്റെ മാര്‍ഗമല്ല. ലൈംഗിക അപവാദങ്ങളും കുറ്റകൃത്യങ്ങളും എന്റര്‍ടെയ്ന്‍മെന്റ് പ്രോഗ്രാമുകളായി മാറ്റുന്ന മാധ്യമങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കുകയെന്നതു ശ്രമകരമായ ദൗത്യമാണെന്നറിയാം. എങ്കിലും ആത്മവിശ്വാസത്തിന്റെ ബലം വിജയംനല്‍കുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്.
നിങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തു സുപ്രഭാതം ഉയരണം. കേരളത്തിലെ ഏറ്റവുംമികച്ച പത്രമായി മാറാന്‍ ഇനിയുമേറെ മാറ്റങ്ങള്‍വേണമെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ നമുക്കിനിയും ഉയരങ്ങള്‍ താണ്ടാനാവുമെന്നാശിക്കാം.
സുപ്രഭാതത്തിന്റെ അണിറയപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോള്‍ ഇനി ഒരുപത്രത്തിന് എന്തുപ്രസക്തിയെന്നു ചോദിച്ചവര്‍ ഒരുപാടുണ്ട്. അവര്‍ ഇപ്പോഴെങ്കിലും തിരിച്ചറിയട്ടെ. സുപ്രഭാതംപോലൊരു പത്രത്തിനു കണ്ണുംനട്ടു കാത്തിരിക്കുകയായിരുന്നു മലയാളനാടെന്ന്.

നവാസ് പൂനൂര്‍
മാനേജിങ് എഡിറ്റര്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Kerala
  •  2 months ago
No Image

അന്‍വറിന് മറുപടി കൊടുക്കാന്‍ ചന്തക്കുന്നില്‍ ഇന്ന് സിപിഎം വിശദീകരണ യോഗം

Kerala
  •  2 months ago
No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago