ഇത്തവണ ഓണം ആഘോഷിക്കാന്‍ വയനാട്ടിലേക്ക് പോവാം; ഇനിയും ചേര്‍ത്തുപിടിക്കണം വയനാടിനെ
പ്രകൃതിദുരന്തത്തില്‍ നമ്മള്‍ ചേര്‍ത്തുപിടിച്ച വയനാടിനെ ഇനിയും മുറുകെപിടിക്കണം. കാരണം അവരുടെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നുകിടക്കുകയാണ്. കച്ചവടങ്ങള്‍ കുറഞ്ഞു വരുന്നു. ദുരന്തത്തില്‍ ചേര്‍ത്തുപിടിച്ചതു പോലെ തന്നെ ദുരന്തത്തിനു ശേഷവും ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി വയനാട്ടിലേക്ക് എല്ലാവരും വീണ്ടും വരണം. റിസോര്‍ട്ടില്‍ താമസിക്കണം. ഹോട്ടലുകളില്‍ നിന്നും മറ്റുമൊക്കെ ഭക്ഷണം കഴിക്കണം. വയാനാടന്‍ ഉല്‍പന്നങ്ങള്‍ വാങ്ങണം. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള്‍ പോവേണ്ടത്.
യാത്ര പോകുന്നവര്‍ ദുരന്തഭൂമിയായി മാറിയ മുണ്ടക്കൈയിലേക്കും ചൂരല്‍ മലയിലേക്കും പോവരുത്. അവിടെ നിരോധനം ഏര്‍പെടുത്തിയിട്ടുണ്ട്.
കണ്ടാലും കണ്ടാലും മതിവരാത്ത പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളുമൊക്കെയുളള വയനാടിന്റെ പ്രദേശങ്ങള്‍ ധാരാളമുണ്ട് നമുക്ക് അവിടങ്ങളിലൊക്കെ സഞ്ചരിക്കാം. ചില സ്ഥലങ്ങള്‍ പരിചയപ്പെടാം.
മീന്‍മുട്ടി വെള്ളച്ചാട്ടം
ആയിരം അടിയില്‍ നിന്ന് മൂന്നു ഘട്ടമായി താഴേക്ക് പതിക്കുന്ന ഈ വെള്ളത്തിന്റെ കാഴ്ച ആരെയും വിസ്മയിപ്പിക്കുന്നതാണ്. മഴക്കാലത്ത് അപകടകരമാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. അതുകൊണ്ട് അതീവ ശ്രദ്ധവേണം.
സൂചിപ്പാറ
വെള്ളരിമലയിലെ ത്രിതല വെള്ളച്ചാട്ടമായ സൂചിപ്പാറ വെള്ളച്ചാട്ടം അതിമനോഹരമായ കാഴ്ചയാണ്. 200 അടി ഉയരത്തില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന മരങ്ങള്‍ക്കിടയിലൂടെയും പാറക്കെട്ടുകള്‍ക്കിടയിലൂടെയും പാല്‍പോലെ ഒഴുകുന്ന വെള്ളം താഴേക്കു പതിക്കുന്ന കാഴ്ച കണ്ണഞ്ചിപ്പിക്കുന്നതാണ്.
കാന്തന്‍പാറ വെളളച്ചാട്ടം
കാണാന്‍ അതിമനോഹരവും സുരക്ഷിതത്വവുമാണ് കാന്തന്‍പാറ.
സഞ്ചാരികളെ മാടിവിളിക്കുന്ന ലൗതടാകം
മേപ്പാടിയില്‍ ചെമ്പ്ര കൊടുമുടിയുടെ മുകളിലാണ് ലൗ ലേക്ക് എന്നുപേരുള്ള ഹൃദയ തടാകം. സുഹൃത്തുക്കളുമായും പ്രണയ ജോടികളുമായുമൊക്കെ സന്ദര്‍ശിക്കാന്‍ പറ്റുന്ന സ്ഥലമാണ് ഇത്.
മാത്രമല്ല, ബാണാസുര സാഗര്‍ അണക്കെട്ട്, പക്ഷിപാതാളം, ചെതലയം, നീലിമല, ചെമ്പ്രമുടി എന്നിങ്ങനെ അവിസ്മരണീയമായ കാഴ്ചകള്‍ തന്നെയുണ്ട് വയനാട്ടില്‍.
In the aftermath of the natural disaster, Wayanad's economy is struggling, with businesses seeing a decline.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."