ഇതാണവസരം; പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഐ.ടി.ബി.പിയില്‍ കോണ്‍സ്റ്റബിള്‍; 545 ഒഴിവുകള്‍
കേന്ദ്ര സേനകളില്‍ ജോലി നേടാന്‍ അവസരം. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഫോഴ്‌സിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ഐ.ടി.ബി.പി കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കാണ് നിയമനം. മിനിമം പത്താം ക്ലാസ് പാസായവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി നവംബര്‍ 6.
തസ്തിക&ഒഴിവ്
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസിലേക്ക് കോണ്‍സ്റ്റബിള്‍.
ആകെ 545 ഒഴിവുകള്‍.
ശമ്പളം
21,700 രൂപ മുതല്‍ 69,100 രൂപ വരെ.
പ്രായപരിധി
21 മുതല്‍ 27 വയസ് വരെ. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും)
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ് വിജയം/ തത്തുല്യം
സാധുവായ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്
അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ടി.ബി.പി പൊലിസ് സേനയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ; click
വിജ്ഞാപനം: click
constable recruitment in indo tibetan border police force apply now
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."