72 ലക്ഷം വാര്‍ഷിക തുടക്ക ശമ്പളം; പ്രോഗ്രാം സ്‌പെഷ്യലിസ്റ്റുമാരെ ക്ഷണിച്ച് യുനെസ്‌കോ; സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം
യു.എന്‍ ഓര്‍ഗനൈസേഷനായ യുനെസ്‌കോയിലേക്ക് ജോലി നേടാം. പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് (നാച്ചുറല്‍ സയന്‍സ്) ഒഴിവുകളിലേക്കാണ് യുനെസ്‌കോ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ചിലിയിലെ സാന്റിയാഗോയിലാണ് ഒഴിവ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.
യോഗ്യത:
നാച്ചുറല്‍ സയന്‍സസില്‍ (എന്‍വയോണ്‍മെന്റ്, എക്കോളജി, ഹൈഡ്രോളജി, എര്‍ത്ത് സയന്‍സസ്, ബേസിക് സയന്‍സസ്) ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ എന്‍ജിനിയറിങ് .
നാച്ചുറല്‍ സയന്‍സില്‍ നാലുവര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരെയും പരിഗണിക്കും.
നാലുവര്‍ഷത്തില്‍ തന്നെ രണ്ടുവര്‍ഷം ആഗോളതലത്തില്‍ നേടിയ പ്രവര്‍ത്തി പരിചയമായിരിക്കണം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 72 ലക്ഷം രൂപയാണ് (86,627 അമേരിക്കന്‍ ഡോളര്‍) തുടക്ക ശമ്പളമായി ലഭിക്കുക (പ്രതിവര്‍ഷം).
ഇതോടൊപ്പം മറ്റ് ആനുകൂല്യങ്ങളുമുണ്ടാകും.
വിശദവിവരങ്ങള്‍ക്ക് യുനെസ്‌കോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: www.unesco.org/en
program specialist recruitment in UNESCO apply before September 30
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."