ഇവ നിയന്ത്രിച്ചോളൂ, എന്നാല്‍ പ്രമേഹ സാധ്യത കുറയ്ക്കാവുന്നതാണ്
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോഗവസ്ഥയെയാണല്ലോ പ്രമേഹം എന്നു പറയുന്നത്. ഈ അവസ്ഥ കുറയ്ക്കാന്‍ ജീവിതശൈലിയില്‍ നാം ചില കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ശ്രദ്ധിച്ചു നിയന്ത്രിച്ചു കൊണ്ടു നടക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്.
നടക്കുക- ഭക്ഷണത്തിനു ശേഷം പത്തു മിനിറ്റ് നേരം നടക്കുന്നത് ശീലമാക്കുക. ഇത് ദഹനം എളുപ്പമാക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നതാണ്.
വ്യായാമം ചെയ്യുന്നത് പതിവാക്കാുക- ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുന്നത് ഇന്‍സുലിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. വിറ്റാമിന്‍ ഡി - അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കാന്‍ വളരെയധികം ഗുണം ചെയ്യുന്നതാണ്.
പച്ചക്കറി- സ്റ്റാര്‍ച്ചും കലോറിയും കുറഞ്ഞ പച്ചക്കറികള്‍ തിരഞ്ഞെടുത്ത് കഴിക്കുന്നതാവും പ്രമേഹരോഗികള്ക്കുത്തമം. മധുരപാനീയങ്ങള്‍- കഴിവതും ഇവ ഒഴിവാക്കുക. ഇത് ഷുഗറിന്റെ അളവ് കൂട്ടുന്നതാണ്.
ഭക്ഷണത്തില്‍ കാര്‍ബ് പ്രോട്ടീന്‍ ഫൈബര്‍ എന്നിവ ഉള്‍പ്പെടുത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കാന്‍ വളരെ അധികം സഹായിക്കും. ബാര്‍ലി വെള്ളം പതിവായി കുടിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."