സിറിയയില്‍ സര്‍ക്കാരും ഐ.എസും രാസായുധം പ്രയോഗിച്ചു: യു.എന്‍
ദമസ്‌കസ്: സിറിയയില്‍ യുദ്ധത്തിനിടെ സര്‍ക്കാര്‍ സേന രണ്ടുതവണ രാസായുധം പ്രയോഗിച്ചെന്ന് യു.എന്‍ സംഘം കണ്ടെത്തി. സിറിയക്കെതിരേ യു.എന്‍ ഉപരോധത്തിന് ഇടയാക്കുന്നതാണ് കണ്ടെത്തല്‍.
സിറിയയില്‍ സന്ദര്‍ശനം നടത്തുന്ന യു.എന്‍ സംഘമാണ് ഇതുസംബന്ധിച്ച തെളിവുകള്‍ കണ്ടെത്തിയത്. ഐ.എസും ഒരു തവണ രാസായുധം പ്രയോഗിച്ചെന്ന് യു.എന്‍ വിദഗ്ധര്‍ക്ക് തെളിവ് ലഭിച്ചു.
മസ്റ്റാഡ് ഗ്യാസെന്ന രാസായുധമാണ് ഐ.എസ് പ്രയോഗിച്ചത്. 2014 -2015 വര്‍ഷങ്ങളിലാണ് സിറിയയും ഐ.എസും രാസായുധം പ്രയോഗിച്ചത്.
സിറിയയില്‍ ആക്രമണം നടത്തുന്ന റഷ്യന്‍ സൈന്യം പലതവണ രാസായുധം ഉപയോഗിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. ക്ലോറിന്‍ വാതക ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തിയത്.
എന്നാല്‍ തങ്ങള്‍ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് റഷ്യ. സ്വതന്ത്ര കമ്മിഷന്‍ തെളിവ് നല്‍കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നത്. 2013 ല്‍ യു.എന്‍ പ്രമേയത്തെ തുടര്‍ന്നാണ് രാസായുധ പ്രയോഗം നിരോധിച്ചത്.
തങ്ങള്‍ സിറിയയില്‍ രാസായുധം പ്രയോഗിച്ചതിന് തെളിവില്ലെന്നും ആരോപണം വെറുതെയാണെന്നും റഷ്യന്‍ സ്ഥാനപതി വിറ്റാലി ചുര്‍കിന്‍ അറിയിച്ചു.
സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിന്റെ സഖ്യകക്ഷിയാണ് റഷ്യ. ഐ.എസിനെതിരേ എന്ന പേരില്‍ റഷ്യന്‍ സൈന്യം സിറിയന്‍ ജനതയ്ക്കു നേരേ രാസായുധം ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ പതിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."