കുടുംബശ്രീ മിഷനില്‍ ജോലി നേടാന്‍ അവസരം; സെപ്റ്റംബര്‍ 20നകം അപേക്ഷിക്കണം
കുടുംബശ്രീ മിഷന് കീഴില്‍ ജോലി നേടാം. കുടുംബശ്രീക്ക് കീഴില്‍ മങ്കട ബ്ലോക്കില്‍ നടപ്പിലാക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായുള്ള എം.ഇ.ആര്‍.സി സെന്ററിലേക്ക് അക്കൗണ്ടുമാരെയാണ് നിയമിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലിക്ക് കയറാം.
തസ്തിക& ഒഴിവ്
കുടുംബശ്രീക്ക് കീഴില്‍ മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായുള്ള എം.ഇ.ആര്‍.സി സെന്ററിലേക്ക് അക്കൗണ്ട് നിയമനം.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
മങ്കട ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍/കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്കാണ് അപേക്ഷിക്കാനാവുക.
യോഗ്യത
എം.കോം
ടാലി
കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമ
ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളപ്പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും, ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം സെപ്റ്റംബര്‍ 20ന് വൈകീട്ട് അഞ്ചുമണിക്കകം അതത് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ സമര്‍പ്പിക്കണം.
Opportunity to get job in Kudumbashree Mission Apply by September 20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."