ഐഫോണ്‍ വെറെ ലെവലാകും; ഐഒഎസ്18 ഫീച്ചറെത്തി
ഇപ്പോള്‍ ടെക് ലോകം ചര്‍ച്ച ചെയ്യുന്നത് ആപ്പിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ്18യെക്കുറിച്ചാണ്. കമ്പനി ഔദ്യോഗികമായി അവതരിപ്പിച്ചതോടെ ഉപയോക്താക്കള്‍ക്ക് പല പുതിയ ഫീച്ചറുകളും ലഭ്യമാകും. പക്ഷേ അടുത്തമാസം എത്തുന്ന iOS 18.1 അപ്‌ഡേറ്റിലായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് ഉള്‍പ്പെടുത്തുക.
ഐഒഎസ് 18 ഒഎസ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഐഫോണുകളിലെ ആപ്പുകള്‍ ലോക്ക് ചെയ്ത് സൂക്ഷിക്കുകയും ഹൈഡ് ചെയ്യുകയുമാകാം. വിവരങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാന്‍ 'ലോക്ക്ഡ് ആന്‍ഡ് ഹിഡന്‍ ആപ്പ്' ഫീച്ചര്‍ സഹായിക്കും. ആപ്പിനുള്ളിലെ ഉള്ളടക്കം മാത്രമല്ല, നോട്ടിഫിക്കേഷനും ഇങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം. ഏതെങ്കിലുമൊരു ആപ്ലിക്കേഷന്‍ ലോക്ക് ചെയ്യുകയോ ഹിഡന്‍ ചെയ്യുകയോ ചെയ്താല്‍ അതിലെ മെസേജും ഇമെയിലും പോലുള്ള ഉള്ളടക്കത്തിനൊപ്പം അവയുടെ നോട്ടഫിക്കേഷനുകളും മറയ്ക്കപ്പെടും. ഇവ സെര്‍ച്ച് ചെയ്‌തോ നോട്ടിഫിക്കേഷനില്‍ നിന്നോ മൊബൈലിലെ ഏതെങ്കിലും ഭാഗത്ത് നിന്നോ കണ്ടെത്താനാവില്ല. ഇങ്ങനെ ലോക്ക് ചെയ്ത് വച്ചിരിക്കുന്ന ആപ്പുകള്‍ മറ്റാരെങ്കിലും തുറക്കാന്‍ ശ്രമിക്കുമോ എന്ന ഭയവും വേണ്ട. ലോക്ക് ചെയ്യപ്പെട്ട ആപ്പ് തുറക്കാന്‍ ഫേസ് ഐഡിയോ പാസ്‌വേഡോ നല്‍കേണ്ടതുണ്ട്.
ഫഌഷ് ലൈറ്റിന്റെ ക്രമീകരണം
നേരത്തെ ഫഌഷ് ലൈറ്റിന്റെ പ്രകാശത്തിന്റെ ബ്രൈറ്റ്‌നെസ് മാത്രമാണ് ക്രമീകരിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഫഌഷ് ലൈറ്റിന്റെ ബീം ലെങ്തും ക്രമീകരിക്കാന്‍ സാധിക്കും. ഇതിനായി ഡൈനാമിക് ഐലന്റിലുള്ള ടോര്‍ച്ച് ഐക്കണില്‍ ടാപ്പ് ചെയ്താല്‍ മതി.
ടെക്സ്റ്റ് ഇഫക്ടുകള്‍
മെസേജസ് ആപ്ലിക്കേഷനില്‍ അയക്കുന്ന സന്ദേശങ്ങള്‍ക്ക് വിവിധ ടെക്സ്റ്റ് ഇഫക്ടുകള്‍ ചേര്‍ക്കാനുള്ള സൗകര്യം ഐഒഎസ് 18 ല്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ടൈപ്പ് ചെയ്യുന്ന ടെക്സ്റ്റിന് വിവിധ ആനിമേറ്റഡ് ഇഫക്ടുകള്‍ നല്‍കാനും ചാറ്റിങ് കൂടുതല്‍ രസകരമാക്കാനുമാവും.
ഇത്തരത്തില്‍ നിരവധി പുതിയ ഫീച്ചറുകളാണ് ഐഒഎസ്18 അവതരിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."