ഗതാഗത സുരക്ഷാ ഭാവി ഉയർത്തിക്കാട്ടി 30ാമത് ഐ.ടി.എസ് വേൾഡ് കോൺഗ്രസ്
ദുബൈ: റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) ഈ മാസം 16 മുതൽ 20 വരെ ദുബൈയിൽ സംഘടിപ്പിക്കുന്ന ഇൻ്റലിജൻ്റ് മൊബിലിറ്റി, ട്രാൻസ്പോർട്ട് ഡിജിറ്റലൈസേഷൻ (ഐ.ടി.എസ്) 30-ാമത് വേൾഡ് കോൺഗ്രസിൻ്റെ രണ്ടാം ദിവസം 'മൊബിലിറ്റി ഡ്രിവൺ ബൈ ഐ.ടി.എസ്' എന്ന പേരിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ അന്താരാഷ്ട്ര ഫോറം ഒരുക്കി. ഐ.ടി.എസ് വിനിയോഗവും, ഗതാഗത സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടി ഉയർന്നുവരുന്ന സാങ്കേതിക വിദ്യകളും സമ്മേളനം പര്യവേക്ഷണം ചെയ്തു.
യു.എസ് ഗതാഗത വകുപ്പിലെ ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റംസ് ജോയിൻ്റ് പ്രോഗ്രാം ഓഫിസ് ഡയരക്ടർ ബ്രയാൻ ക്രോണിൻ മുഖ്യ പ്രഭാഷകനായി ചർച്ചാ സംഗമം നടന്നു. മോഡറേറ്ററും ബ്രയാൻ ആയിരുന്നു. ഓട്ടോണമസ് വെഹിക്കിൾ കൺസൾട്ടിങ് സ്ഥാപകയും സി.ഇ.ഒയുമായ സെലിക ജോസിയ ടാൽബോട്ട് ഉൾപ്പെടെ ഈ രംഗത്തെ പ്രഗത്ഭരാണ് പാനലിലുൾപ്പെട്ടിരുന്നത്. ടെന്നസി സർവകലാശാലയിൽ നിന്നുള്ള മിന സാർട്ടിപി, നെവാഡ ഗതാഗത വകുപ്പിൽ നിന്നുള്ള ട്രേസി ലാർക്കിൻ തോംസൺ, ഉമോവിറ്റിയിലെ അബ്ബാസ് മുഹദ്ദിസ് ഹ്വാകോം സിസ്റ്റംസ് ഇൻകോർപ്പറേറ്റിലെ ഡോ. റൊണാൾഡ് വു, ഡോ. ഗ്രീസ് എർട്ടിക്കോ/ഐ.സി.സി.എസ് ബോർഡ് ചെയർമാൻ ആഞ്ചലോസ് അംഡിറ്റിസ് എന്നിവർ സഹ പാനലിസ്റ്റുകളായിരുന്നു.
സുരക്ഷ, പാരിസ്ഥിതിക ആഘാതം, സാമ്പത്തിക സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട ദീർഘകാല വെല്ലുവിളികൾക്ക് ഐ.ടി.എസും വളർന്നു വരുന്ന സാങ്കേതിക വിദ്യകളും എങ്ങനെ നൂതന പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് ചർച്ചയിലെ ശുപാർശകൾ എടുത്തു കാണിച്ചു. ഗതാഗത പ്രവാഹം ഏകീകരിക്കുക, കാർബൺ ഉദ്‌വമനം കുറയ്ക്കുക, വിവിധ ഗതാഗത ക്രമീകരണങ്ങളിലുടനീളം സുരക്ഷ വർധിപ്പിക്കാൻ എ.ഐയെ സ്വാധീനിക്കുക എന്നിവ ചർച്ചാ സംഗമം മുന്നോട്ടു വച്ച നിർദേശങ്ങളിലുൾപ്പെടുന്നു. കൂടുതൽ കാര്യക്ഷമവും പ്രതിരോധ ശേഷിയുള്ളതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിൽ ഈ സാങ്കേതിക വിദ്യകളുടെ പ്രാധാന്യം സമ്മേളനത്തിൽ സംസാരിച്ചവർ എടുത്തു പറഞ്ഞു.
ഇൻ്റലിജൻ്റ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റങ്ങളുടെ സംയോജനം സുരക്ഷിതവും കൂടുതൽ കാര്യക്ഷമവും പാരിസ്ഥിതിക ഉത്തരവാദിത്തമുള്ളതുമായ ഗതാഗത ശൃംഖലകളിലേക്കുള്ള അടിസ്ഥാന മാറ്റത്തെ പ്രതിനിധീകരിക്കുന്നുവെന്ന് ബ്രയാൻ ക്രോണിൻ അഭിപ്രായപ്പെട്ടു. സെലിക ജോസിയ ടാൽബോട്ടിന്റെ അഭിപ്രായത്തിൽ, വളർന്നു വരുന്ന ടെക്നോളജികൾ മൊബിലിറ്റിയോടുള്ള നമ്മുടെ സമീപനത്തിൽ വിപ്ലവം സൃഷ്ടിക്കുന്നുവെന്നാണ്. ഇങ്ങനെ പുതുമകൾ സ്വീകരിക്കുന്നതിലൂടെ ദീർഘകാല വെല്ലുവിളികളെ നേരിടാനും മികച്ചതും സുസ്ഥിരവുമായ ഭാവിയിലേക്ക് നമുക്ക് മുന്നേറാനും കഴിയുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഗതാഗത സംവിധാനങ്ങളെ രൂപാന്തരപ്പെടുത്തുന്നതിന് കണക്റ്റിവിറ്റിയും ഡാറ്റ അനലിറ്റിക്‌സും പ്രയോജനപ്പെടുത്തുന്നത് നിർണായകമാണെന്ന് മിന സാർട്ടിപി പറഞ്ഞു. ഐ.ടി.എസും സുസ്ഥിര സമ്പ്രദായങ്ങളും ഗതാഗതത്തെ പുനർരൂപകൽപന ചെയ്യുന്ന സുപ്രധാന നിമിഷത്തിലാണ് തങ്ങളെന്നും, അത് എല്ലാവർക്കും കൂടുതൽ കരുത്തുറ്റ തുല്യത പ്രദാനം ചെയ്യുന്നുവെന്നും ട്രേസി ലാർക്കിൻ തോമസൺ നിരീക്ഷിച്ചു.
ഗതാഗത രംഗത്തെ നൂതനത്വം സാങ്കേതിക വിദ്യയ്ക്ക് അതീതമാണ്. അത് യഥാർത്ഥ ലോക നേട്ടങ്ങൾ നൽകുന്നതിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. പാരിസ്ഥിതികവും സാമ്പത്തികവുമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ഐ.ടി.എസും സ്മാർട്ട് മൊബിലിറ്റി സൊല്യൂഷനുകളും പ്രധാനമാണെന്നും അബ്ബാസ് മുഹഹദ്ദിസിലെ ഡോ. റൊണാൾഡ് വു ഉപസംഹരിച്ചു കൊണ്ട് പറഞ്ഞു.
ഗതാഗതത്തിൻ്റെ ഭാവി നൂതന സാങ്കേതിക വിദ്യകളെ ഫലപ്രദമായി സമന്വയിപ്പിക്കാനുള്ള കഴിവിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രസ്താവിച്ച അദ്ദേഹം, ഈ സംയോജനങ്ങൾ സുരക്ഷിതവും സുസ്ഥിരവുമായ മൊബിലിറ്റി ഇക്കോ സിസ്റ്റം കൈവരിക്കാൻ തങ്ങളെ സഹായിക്കുമെന്നും പ്രത്യാശിച്ചു.
ഈ നൂതന പരിഹാരങ്ങൾ ഗതാഗത ചട്ടക്കൂടുകളിൽ നടപ്പിലാക്കുന്നതിനുള്ള പ്രവർത്തന തന്ത്രങ്ങളും മികച്ച സമ്പ്രദായങ്ങളും പാനലിസ്റ്റുകൾ അവതരിപ്പിച്ചു. ഗതാഗത മേഖലയിൽ സ്മാർട്ട് സാധ്യതകളിലും പ്രായോഗികതകളിലും ശ്രദ്ധയൂന്നിയ ഫോറം, സുരക്ഷിതവും മികച്ചതുമായ ഹരിത ഭാവിക്ക് ആവശ്യമായ മുന്നേറ്റങ്ങൾക്ക് ഐ.ടി.എസും ഉയർന്നു വരുന്ന സാങ്കേതിക വിദ്യകളും സൂക്ഷ്മമായി പ്രയോജനപ്പെടുത്തണമെന്ന് നിർദേശിച്ചു.
Dubai's Roads and Transport Authority (RTA) hosted an international forum titled "Mobility Driven by ITS" on the second day of the 30th Intelligent Transport Systems (ITS) World Congress, held from September 16 to 20 at the Dubai World Trade Centre. The event explored the use of ITS, emerging technologies, and their impact on transportation safety and sustainability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."