എം.ജി സര്‍വകലാശാലാ അറിയിപ്പ്
പി.ജി പ്രവേശനപ്പരീക്ഷ: അപേക്ഷ 24 വരെ
സ്വീകരിക്കും
സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളജുകളിലെ സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്‌ള്യു), ജേര്‍ണലിസം (എം.സി.ജെ), എം.എസ്.സി ടെക്‌സ്റ്റൈല്‍സ് ആന്റ് ഫാഷന്‍ എന്നീ പ്രോഗ്രാമുകള്‍ക്കും, ആനിമേഷന്‍, സിനിമ ആന്റ് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ എന്നീ എം.എ പ്രോഗ്രാമുകളിലേക്കും, ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ് പ്രോഗ്രാമിലേക്കുമുള്ള പ്രവേശനപ്പരീക്ഷയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കു തീയതി സെപ്തംബര്‍ 24 വരെയായി ദീര്‍ഘിപ്പിച്ചു. എം.എസ്.സി ടെക്‌സ്റ്റൈല്‍സ് ആന്റ് ഫാഷന്‍ ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലേക്കും പ്രവേശനപ്പരീക്ഷയിലെ മാര്‍ക്കിന്റെയും ബോണസ് പോയിന്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എം.എസ്.സി ടെക്‌സ്റ്റൈല്‍സ് ആന്റ് ഫാഷന്‍ പ്രോഗ്രാമിലെ പ്രവേശനം പ്രവേശനപ്പരീക്ഷയുടെയും യോഗ്യതാപ്പരീക്ഷയുടെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും. വിശദമായ നോട്ടിഫിക്കേഷനും, കോളജുകളുടെയും കോഴ്‌സുകളുടെയും വിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ഫീസടയ്ക്കുതിനുള്ള ചെലാനും സര്‍വകലാശാലയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 24ന് മുന്‍പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ (അക്കാദമിക്-1), മഹാത്മാ ഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം - 686560 എന്ന വിലാസത്തില്‍ ലഭിക്കണം.
പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റര്‍ എം.എ , എം.എസ്.സി,എം.കോം,എം.സി.ജെ,എം.എം.എച്ച്,എം.എസ്.ഡബ്ല്യു,എം.റ്റി.എ (സി.എസ്.എസ് - 2012 മുതലുള്ള അഡ്മിഷന്‍ റീ അപ്പിയറന്‍സ് സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സെപ്തംബര്‍ 28 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ സെപ്തംബര്‍ 6 വരെയും 50 രൂപ പിഴയോടെ 7 വരെയും 500രൂപ സൂപ്പര്‍ഫൈനോടെ 9വരെയും സ്വീകരിക്കും. വീണ്ടുമെഴുതുവര്‍ ഓരോ പേപ്പറിനും 30 രൂപ വീതം (പരമാവധി ഒരു സെമസ്റ്ററിന് 150 രൂപ) സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം.
മൂന്നാം വര്‍ഷ ബി.പി.റ്റി (പുതിയ സ്‌കീം - 2008 മുതലുള്ള അഡ്മിഷന്‍ - സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സെപ്തംബര്‍ 22 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ സെപ്തംബര്‍ 5 വരെയും 50 രൂപ പിഴയോടെ 6 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 7 വരെയും സ്വീകരിക്കും. വീണ്ടുമെഴുതുന്നവര്‍ ഓരോ പേപ്പറിനും 20 രൂപ വീതം സി.വി ക്യാമ്പ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം. അപേക്ഷകര്‍ ഒന്നാം വര്‍ഷ മാര്‍ക്ക് ലിസ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
നാലാം സെമസ്റ്റര്‍ എം.എസ്.സി ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ (പുതിയ സ്‌കീം - 2014 അഡ്മിഷന്‍ റഗുലര്‍, 2014ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സെപ്തംബര്‍ 30 മുതല്‍ നടത്തും. അപേക്ഷകള്‍ പിഴകൂടാതെ സെപ്തംബര്‍ 19 വരെയും 50 രൂപ പിഴയോടെ 20 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 23 വരെയും സ്വീകരിക്കും.
പ്രാക്ടിക്കല്‍ പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ എം.സി.ജെ (സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി) ഡിഗ്രി പ്രാക്ടിക്കല്‍ ഡിസെര്‍ട്ടേഷന്‍ ഇവാലുവേഷന്‍വെവാ വോസി പരീക്ഷകള്‍ സെപ്തംബര്‍ 9ന് അതിരമ്പുഴ കാമ്പസിലെ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസത്തില്‍ വച്ച് നടത്തും.
എം.സി.എ സീറ്റൊഴിവ്
സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസിന്റെ എം.സി.എ ഡിഗ്രി കോഴ്‌സിന് ഇടപ്പള്ളി, പത്തനംതിട്ട, സെന്ററുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഫോണ്‍ 9446302066 (പത്തനംതിട്ട), 9447180151, 0484-2334601 (ഇടപ്പള്ളി)
ബി.പി.എഡ്: അപേക്ഷ
സെപ്തംബര്‍ 24 വരെ
സ്വീകരിക്കും
മൂലമറ്റം സെന്റ് ജോസഫ് അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്‍ ആന്റ് റിസെര്‍ച്ചിലെ ബി.പി.എഡ് പ്രോഗ്രാമിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് സെപ്തംബര്‍ 24 വരെ ദീര്‍ഘിപ്പിച്ചു. അംഗീകൃത ബിരുദവും ശാരീരിക ക്ഷമതയുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാപ്പരീക്ഷയിലെ മാര്‍ക്കിന്റെയും ശാരീരിക ക്ഷമതാപ്പരീക്ഷയിലെ സ്‌കോറിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിശദമായ നോട്ടിഫിക്കേഷനും അപേക്ഷാ ഫാറത്തിന്റെ മാതൃകയും ഫീസടയ്ക്കുതിനുള്ള ചെലാനും സര്‍വകലാശാലയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 24ന് മുന്‍പ് ഡെപ്യൂട്ടി രജിസ്ട്രാര്‍ (അക്കാദമിക് -1), മഹാത്മാ ഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം - 686560 എന്ന വിലാസത്തില്‍ ലഭിക്കണം.
യോഗിക് സയന്‍സ്
ഫലം പ്രസിദ്ധീകരിച്ചു
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിംഗ് ആന്റ് എകസ്റ്റന്‍ഷന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് മാസം നടത്തിയ ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് കോഴ്‌സിന്റെ ഫലം പ്രസിദ്ധപ്പെടുത്തി. ഫോണ്‍ 0481-2731560, 2731724.
ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിങ് കോഴ്‌സ്
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ പ്രിഡിഗ്രിയും, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഓര്‍ഗാനിക് ഫാമിങിലെ വിജയവുമാണ് പ്രവേശന യോഗ്യത. പ്രവേശനം ആഗ്രഹിക്കുവര്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും, 2 പാസ് പോര്‍ട്ട്‌സൈസ് ഫോട്ടോയും, 6100 രൂപയുമായി സെപ്തംബര്‍ 5ന് രാവിലെ 10.30ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷനില്‍ എത്തിച്ചേരണം. ഫോണ്‍ 0481-2731560, 2731724.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."