കേരളാ സര്‍വകലാശാലാ അറിയിപ്പ്
ഒന്നാം വര്‍ഷ ബിരുദ
പ്രവേശനം 2016-17
സര്‍വകലാശാല അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവമെന്റ്എയ്ഡഡ് കോളജുകളില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിന് എസ്.സിഎസ്.ടി വിഭാഗത്തില്‍ സെപ്റ്റംബര്‍ മൂന്നിനും ജനറല്‍മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് സെപ്റ്റംബര്‍ ആറിനും അതത് കോളജുകളില്‍ വച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
രാവിലെ 11 മണിവരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ആഗസ്റ്റ് എട്ട്, 20 തീയതികളില്‍ എസ്.സി വിഭാഗത്തിനും ആഗസ്റ്റ് 11-ന് ജനറല്‍മറ്റ് സംവരണ വിഭാഗങ്ങള്‍ക്കും നടന്ന സ്‌പോട്ട് അഡ്മിഷനില്‍ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ സ്‌പോട്ട് അഡ്മിഷന്‍. സെപ്റ്റംബര്‍ മൂന്നിന് എസ്.സിഎസ്.ടി വിഭാഗത്തിന് നടത്തുന്ന സ്‌പോട്ട് അഡ്മിഷനു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ അര്‍ഹരായ മറ്റ് വിഭാഗങ്ങളിലേക്ക് സെപ്റ്റംബര്‍ അഞ്ചിന് മാറ്റപ്പെടും. അത്തരം സീറ്റുകളും ഗവമെന്റ് നിര്‍ദ്ദേശ പ്രകാരം വര്‍ദ്ധിപ്പിച്ച സീറ്റുകളും ഉള്‍പ്പെടുത്തി ജനറല്‍മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് സെപ്റ്റംബര്‍ ആറിന് കോളജ് തലത്തില്‍ പ്രവേശനം നടത്തും. പ്രവേശന സമയത്ത് ആവശ്യമായ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും കൈവശമുള്ളവര്‍ക്ക് മാത്രം പ്രവേശനം നല്‍കുന്നതാണ്. അതത് കോളജുകളില്‍ അര്‍ഹതയ്ക്കനുസരിച്ച് കോഴ്‌സുകള്‍ മാറാവുന്നതാണ്. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കുതല്ല.
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള യു.ഐ.ടി ഉള്‍പ്പെടെയുള്ള സ്വാശ്രയ കോളജുകളില്‍ സെപ്റ്റംബര്‍ മൂന്നിന് എസ്.സിഎസ്.ടി വിഭാഗത്തിന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അതത് കോളജുകളില്‍ വച്ചാണ് പ്രവേശനം നടത്തുന്നത്. ഏതെങ്കിലും വിദ്യാര്‍ഥികള്‍ സ്വാശ്രയ കോളജുകളിലേക്ക് അപേക്ഷ നല്‍കിയിട്ടില്ലായെങ്കില്‍ അവര്‍ക്ക് സര്‍വകലാശാല അഡ്മിഷന്‍ സൈറ്റില്‍ ലഭ്യമായ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത് പ്രവേശന നടപടികളില്‍ പങ്കെടുക്കാം.
സ്വാശ്രയ കോളജുകള്‍ യു.ഐ.ടികള്‍ എന്നിവിടങ്ങളില്‍ ജനറല്‍ മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിശദവിവരങ്ങള്‍ കോളജുകളിലും സെന്ററുകളിലും ലഭിക്കും.
പി.ജി: അലോട്ട്‌മെന്റ്
പ്രസിദ്ധീകരിച്ചു
സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പി.ജി. പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ അവരവരുടെ ആപ്ലിക്കേഷന്‍ നമ്പരും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാം.
സെപ്റ്റംബര്‍ മൂന്നിനകം ചെലാനില്‍ പറഞ്ഞിരിക്കുന്ന പ്രകാരം എസ്.ബി.ടി.-ല്‍ ഫീസ് അടച്ച് ജേര്‍ണല്‍ നമ്പര്‍ എന്റര്‍ ചെയ്ത് (വേേു:മറാശശൈീി.െസലൃമഹമൗിശ്‌ലൃശെ്യേ.മര.ശി) തങ്ങളുടെ സീറ്റ് ഉറപ്പാക്കേണ്ടതാണ്.
ഫീസ് അടച്ച് ജേര്‍ണല്‍ നമ്പര്‍ എന്റര്‍ ചെയ്യാത്തവരെ യാതൊരു കാരണവശാലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുതല്ല. ഹയര്‍ ഓപ്ഷനുകള്‍ ആവശ്യമില്ലാത്തവര്‍ ഓപ്ഷനുകള്‍ ഡിലീറ്റ് ചെയ്യേണ്ടതാണ്.
പുതുക്കിയ തീയതി
സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന എട്ടാം സെമസ്റ്റര്‍ ബി.എ എല്‍.എല്‍.ബി (പേപ്പര്‍ മൂന്ന് - കമ്പനി ലോ) സെപ്റ്റംബര്‍ അഞ്ചിനും, മൂന്നാം പ്രൊഫഷണല്‍ ബി.എ.എം.എസ് (സപ്ലിമെന്ററി) പരീക്ഷ സെപ്റ്റംബര്‍ 30-നും നാലാം സെമസ്റ്റര്‍ എം.ബി.എ (2014 സ്‌കീം - ഫുള്‍ടൈം പാര്‍ട്ട്‌ടൈം) - പേപ്പര്‍ - സ്ട്രാറ്റജിക് മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് റീട്ടെയില്‍ സപ്ലെ ചെയിന്‍ മാനേജ്‌മെന്റ്‌ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്), നാലാം സെമസ്റ്റര്‍ എം.ബി.എ (2009 സ്‌കീം - ഫുള്‍ടൈംപാര്‍ട്ട്‌ടൈം) -പരീക്ഷ സെപ്റ്റംബര്‍ 28-നും നടത്തും. പരീക്ഷാകേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."