ഇനി ട്രെയിന്‍ യാത്രയിലും സൊമാറ്റോ ഇഷ്ടഭക്ഷണം സീറ്റിലെത്തിക്കും, ചെയ്യേണ്ടത് ഇത്രമാത്രം
പലപ്പോഴും ട്രെയിന്‍ യാത്രയ്ക്കിടെ ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കണമെന്നില്ല. എന്നാലിനി വളരെ കഷ്ടപ്പെട്ട് ഇഷ്ടമില്ലാത്തത് കഴിക്കേണ്ട. സിപിംളായി നിങ്ങള്‍ക്ക് ആവശ്യമായ ആഹാരം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് സൊമാറ്റോ. ഇഷ്ടപ്പെട്ട ഭക്ഷണശാലകളില്‍ നിന്നും ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഏര്‍പ്പാടാക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും (ഐ.ആര്‍.സി.ടി.സി) ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും.
ഇഷ്ടപ്പെട്ട റസ്റ്റൊറന്റുകളില്‍നിന്ന് വിവിധതരം ഭക്ഷണങ്ങള്‍ വാങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും. ഇപ്പോള്‍ 88 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാണ്. ഇതിനോടകംതന്നെ 100ലധികം റയില്‍വേസ്‌റ്റേഷനുകളിലായി 10 ലക്ഷത്തിലധികം ഓര്‍ഡറുകളാണ് വിതരണം ചെയ്തുകഴിഞ്ഞത്.
യാത്ര ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക് മാത്രമല്ല, ട്രെയിനിനായി കാത്തിരിക്കുന്നവര്‍ക്കും സ്റ്റേഷന്‍ പരിസരത്ത് കൂടി കടന്നുപോകുന്ന ഏതൊരു വ്യക്തിക്കും സൊമാറ്റോ ആപ്പില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. സൊമാറ്റോയും ഐആര്‍സിടിസിയും തമ്മിലുള്ള ഈ സഹകരണം ആദ്യഘട്ടത്തില്‍ 2023ല്‍ ന്യൂഡല്‍ഹി, പ്രയാഗ്രാജ്, കാണ്‍പൂര്‍, ലഖ്‌നൗ, വാരണാസി എന്നീ അഞ്ച് പ്രധാന റെയില്‍വേ സ്റ്റേഷനുകളിലായിരുന്നു നടപ്പാക്കിയത്. ഈ സേവനത്തിന് യാത്രക്കാരില്‍ നിന്ന് ലഭിച്ച നല്ല പ്രതികരണം പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ സൊമാറ്റോയെ പ്രേരിപ്പിക്കുകയായിരുന്നു.
വര്‍ഷങ്ങളായി പ്രാദേശിക വഴിയോരക്കച്ചവടക്കാരെയും റെയില്‍വേ സ്റ്റേഷനിലെ ചിലയിനം ഭക്ഷണങ്ങളെയും മാത്രം യാത്രക്കാര്‍ ആശ്രയിച്ചുവരികയായിരുന്നു. സൊമാറ്റോയുമായി ബന്ധപ്പെട്ട ഈ സേവനം, ഐആര്‍സിടിസിക്കും അതിന്റെ ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.
- ഫോണില്‍ സൊമാറ്റോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
- ആപ്പ് തുറന്ന് സെര്‍ച്ച് ബാറില്‍ ട്രെയിന്‍ എന്ന് സെര്‍ച്ച് ചെയ്യാം
- ആവശ്യപ്പെടുമ്പോള്‍ പി എന്‍ ആര്‍ നമ്പര്‍ നല്‍കാം
- റസ്റ്റൊറന്റുകളുടെ ലിസ്റ്റ് ബ്രൗസ് ചെയ്യാം
- ഇഷ്ടമുളള റസ്റ്റൊറന്റും ഡലിവറി സ്റ്റേഷനും തിരഞ്ഞെടുക്കുക
- ഭക്ഷണം തിരഞ്ഞെടുത്ത് ഓര്‍ഡര്‍ ചെയ്തശേഷം പണം അടയ്ക്കാം.നിങ്ങളുടെ ഓര്‍ഡര്‍ അതാത് സ്റ്റേഷനില്‍ എത്തും
- 48 മണിക്കൂര്‍ മുന്‍പ് വരെ ഓര്‍ഡര്‍ നല്‍കാനും 2 മണിക്കൂര്‍ മുന്‍പ് വരെ സൗജന്യമായി റദ്ദാക്കാനും സാധിക്കും
Somato Brings Your Favorite Food to Train Journeys
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."