അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ
കൊച്ചി: 26-കാരിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. തൊഴിലിടത്തെ ചൂഷണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ശോഭാ കരന്തലജെ എക്‌സ് പ്ലാറ്റ്‌ഫോമില്‍കുറിച്ചു. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ കുറിപ്പ് പങ്കുവെച്ചായിരുന്നു കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയുടെ പ്രതികരണം.
തൊഴിലിടത്തെ സുരക്ഷിതമല്ലാത്ത അന്തരീക്ഷത്തെക്കുറിച്ചുള്ള ആരോപണത്തില്‍ അന്വേഷണം നടക്കുമെന്നും തൊഴില്‍ മന്ത്രാലയം നീതി ഉറപ്പാക്കുമെന്നും മന്ത്രി കുറിച്ചു.
മലയാളിയായ 26കാരി അന്ന സെബാസ്റ്റ്യന്‍ ആണ് ജൂലൈ 20ന് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. 2023 നവംബറില്‍ സിഎ പരീക്ഷ പാസായ അന്ന ഇക്കഴിഞ്ഞ മാര്‍ച്ച് 19നാണ് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ചേരുന്നത്.
കമ്പനിയില്‍ ചേര്‍ന്ന് നാല് മാസത്തിനുള്ളിലാണ് തന്റെ മകള്‍ മരണത്തിന് കീഴടങ്ങിയത്. അമിത ജോലി ഭാരമാണ് അവളുടെ മരണത്തിന് കാരണമെന്ന് അന്നയുടെ അമ്മ അവള്‍ ജോലി ചെയ്തിരുന്ന പ്രമുഖ കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ് ഇന്ത്യയുടെ ചെയര്‍മാന് അയച്ച കത്തില്‍ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."