വൈദ്യുതി ബില്ലുകള്‍ ഇനി മലയാളത്തിലും ലഭിക്കും
സംസ്ഥാനത്ത് വൈദ്യുതി ബില്ലുകള്‍ മലയാളത്തിലും ലഭിക്കും. ബില്ല് മലയാളത്തിലാക്കണമെന്ന് റഗുലേറ്ററി കമ്മിഷന് അദാലത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഇംഗ്ലീഷിലെ ബില്ലുകള്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പരാതി നിരന്തരം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. മീറ്റര്‍ റീഡിംഗ് മെഷീനില്‍ തന്നെ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് മലയാളത്തിലോ ഇംഗ്ളീഷിലോ നല്‍കും.
കെഎസ്ഇബി ആപ്പിലൂടെയും wss.kseb.in എന്ന വെബ്സൈറ്റിലൂടെയും ബില്ല് ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. എനര്‍ജി ചാര്‍ജ്, ഡ്യൂട്ടി ചാര്‍ജ് ഫ്യുവല്‍സര്‍ ചാര്‍ജ്, മീറ്റര്‍ വാടക എന്നിവ എന്താണെന്നും എങ്ങനെയാണിത് കണക്കാക്കുന്നതെന്നും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ വിവരങ്ങളും മലയാളത്തില്‍ ലഭ്യമാക്കും.
അതിനിടെ രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി സജീവമായി പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."