HOME
DETAILS

ബുള്ളറ്റിന് പകരം ബാലറ്റ്: പങ്കാളിത്വത്തിന്റെ അടിയൊഴുക്കിൽ കശ്മിർ

  
കെ.എ സലിം
September 20 2024 | 02:09 AM

Kashmir Elections 2025 From Bullets to Ballots

ശ്രീനഗർ: കശ്മിർ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഈ മാസം 25ന് നടക്കുകയാണ്. എന്നാൽ അതിന്റെ ആരവങ്ങളൊന്നും ശ്രീനഗറിൽ കാണാനില്ല. പത്ത് വർഷത്തിന് ശേഷമാണ് കശ്മിരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ലാൽചൗക്കും മൈസൂമയുമെല്ലാം പതിവ് ജീവിതത്തിന്റെ തിരക്കിൽ മുങ്ങിനിൽക്കുന്നു. പ്രധാനമന്ത്രി മോദി ഇന്നലെ കശ്മിർ സന്ദർശിച്ചതിനാൽ തെരുവുകളിലെല്ലാം ബി.ജെ.പിയുടെ കൊടികൾ സ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ മറ്റു ബഹളങ്ങളൊന്നുമില്ല. മോദി വരുന്നു, പ്രസംഗിക്കുന്നു, പോകുന്നു. കശ്മിരികൾ അതിലും വലുതായി മോദിയുടെ വരവിനെ കാണുന്നുമില്ല. എന്നാൽ ഇതെല്ലാം കണ്ട് തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത് തെറ്റാണ്. കശ്മിർ ഇത്തവണ തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് കാണുന്നത്. കശ്മിരിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് ശതമാനമാണ് 18ന് നടന്ന ഒന്നാംഘട്ടത്തിലുണ്ടായത്. പങ്കാളിത്വത്തിന്റെ അടിയൊഴുക്ക് കശ്മിരിൽ പ്രകടമാകുമെന്ന് ഉറപ്പാണ്.

തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിന്റെയും മാറി നിൽക്കലിന്റെയും കാലം കഴിഞ്ഞു. 370ാം വകുപ്പ് എടുത്തു കളഞ്ഞും സംസ്ഥാനപദവി ഇല്ലാതാക്കിയും ഇന്റർനെറ്റ് റദ്ദാക്കിയും തങ്ങളോട് ചെയ്ത ക്രൂരതയ്ക്ക് ബാലറ്റ് കൊണ്ട് മറുപടി നൽകാനുള്ള തീരുമാനത്തിലാണ് കശ്മിരികൾ. 1987ലെ തെരഞ്ഞെടുപ്പിന് ശേഷം കശ്മിരികൾ ഇത്രത്തോളം സജീവമായി പങ്കെടുത്ത തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. 60 ശതമാനത്തോളമാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പിലെ പോളിങ്. അക്രമപ്രവർത്തനങ്ങൾക്കും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണങ്ങൾക്കും പേരുകേട്ട പുൽവാമയും അനന്തനാഗും ഷോപ്പിയാനുമെല്ലാം അടങ്ങുന്ന സൗത്ത് കശ്മിരിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് മാത്രമല്ല വലിയ തോതിലുള്ള പോളിങുമുണ്ടായി.

കിഷ്ത് വാർ ജില്ലയിലെ പോളിങ് 77 ശതമാനമായിരുന്നു. ഇന്ദർവാൽ മണ്ഡലത്തിൽ 80.06 ശതമാനം പോളിങ്ങുണ്ടായി. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണത്തിന്റെ കേന്ദ്രമായിരുന്ന കുൽഗാം, ഷോപ്പിയാൻ ജില്ലകളിൽ വോട്ടിങ് ശതമാനം അമ്പരപ്പിക്കും വിധം ഉയർന്നു. കുൽഗാമിൽ വിളവെടുപ്പ് കാലമായിട്ടും 62 ശതമാനത്തിലധികം പോളിങ്ങുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ഒരു വോട്ടുപോലും ചെയ്യാതിരുന്ന ബുഗാം ഗ്രാമത്തിൽ വോട്ടുചെയ്യാൻ ആളുകളുടെ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. ത്രാലിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 37 ശതമാനമായിരുന്ന പോളിങെങ്കിൽ ഇത്തവണ അത് 40ന് മുകളിലേക്കുയർന്നു. 25ന് നടക്കുന്ന രണ്ടാംഘട്ടത്തിലും വോട്ടിങ് ശതമാനം ഉയരുമെന്നുറപ്പാണ്. തൊഴിലില്ലായ്മയാണ് കശ്മിരികൾ ഇപ്പോൾ നേരിടുന്ന പ്രശ്‌നം.

സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം അതിന് വലിയ കാരണമായിട്ടുണ്ട്. രാജഭരണക്കാലം പോലെ കശ്മിരികൾക്ക് പങ്കാളിത്തമില്ലാത്ത ഡൽഹിയിൽ നിന്നുള്ള ഭരണമാണ് നടക്കുന്നത്. 10 വർഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്ത് അതിന് അന്ത്യംകാണാനുള്ള നീക്കത്തിലാണ് കശ്മിരികൾ. ഇതൊക്കെയാണെങ്കിലും 370ാം വകുപ്പ് കശ്മിരിൽ അടഞ്ഞ അധ്യായമായിട്ടില്ല. നാഷണൽ കോൺഫറൻസ് അടക്കമുള്ള പാർട്ടികളുടെ അജണ്ടയിലും പ്രകടനപത്രികയിലും അത് ഇടംപിടിച്ചിട്ടുണ്ട്. 370ാം വകുപ്പ് പിൻവലിച്ചത് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയവുമാണ്. എന്നാൽ, കഴിഞ്ഞ കാലങ്ങളെപ്പോലെ ബുള്ളറ്റുകളോ ബഹിഷ്‌ക്കരണമോ അല്ല, പങ്കാളിത്വമാണ് പരിഹാരമെന്നാണ് കശ്മിരികളുടെ നിലപാട്.

The second phase of the Kashmir elections is set for the 25th of this month, marking the first elections in a decade. 




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  23 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  23 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  23 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  23 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  23 days ago