HOME
DETAILS

നഗരസഭാ ബസ്റ്റാന്‍ഡ് ശവപറമ്പാകുന്നു

  
backup
August 31 2016 | 19:08 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%b6%e0%b4%b5%e0%b4%aa%e0%b4%b1



കുന്നംകുളം: നഗരസഭാ ബസ്റ്റാന്‍ഡ് ശവപറമ്പാകുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടേയുള്ളവര്‍ ജീവിതമവസാനിപ്പിക്കാന്‍ കോടികള്‍ വിലമതിക്കുന്ന നിര്‍ധിഷ്ട ബസ്റ്റാന്‍ഡ് തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ ഇവിടുത്തെ ദുരൂഹമായ അന്തരീക്ഷം തന്നെയാണ് കാരണം.
നഗരത്തില്‍ പൊന്നുംവിലയുള്ള അഞ്ചേക്കറയില്‍ കൂടുതലുള്ള ഭൂമിയില്‍ പണിതീരാത്ത കെട്ടിടങ്ങളില്‍ ആര്‍ക്കും രാത്രിയിലും മറ്റും രഹസ്യമായി കടന്നെത്താമെന്നതാണ് വസ്ഥുത. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവിടെ വിത്യസ്ഥ സാഹചര്യങ്ങളില്‍ മരണപെട്ടത് അഞ്ച് പേരാണ്. എല്ലാവരും അന്യസംസ്ഥാന തൊഴിലാളികള്‍. മരണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടശേഷമാണ് ഇത് പുറം ലോകമറിയുന്നത്. മരിച്ചവര്‍ അന്യസംസ്ഥാനക്കാരായതിനാല്‍ ഗൗരവകരമായ അന്വേഷണമൊന്നുമുണ്ടാകാറില്ല.
എല്ലാം സ്വാഭാവികമരണം, അല്ലെങ്കില്‍ ആത്മഹത്യ. കേരളത്തിലെ ഏറ്റവും വലിയ ലഹരി മൊത്തമാര്‍ക്കറ്റാണെന്ന് പറയപെടുന്ന നഗരത്തില്‍  ഇത്തരം കച്ചവടങ്ങള്‍ക്കെല്ലാം രഹസ്യവും നിഗൂഢവുമായ കേന്ദ്രങ്ങളാണ് ഉപയോഗിക്കുന്നത്. രാത്രിയിലുള്‍പടേ മദ്യപാനത്തിനു മറ്റും കൂട്ടമായി എത്തുന്നവരുമുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭ തന്നെ കോടികള്‍മുടക്കി സ്ഥലം നല്‍കിയെന്ന് വേണം പറയാന്‍.
കഴിഞ്ഞ ദിവസം മരണപെട്ട പശ്ചിമബംഗാള്‍സ്വദേശിയായ യുവാവ് അസുഖംമൂലം മരുന്ന് വാങ്ങാനെന്നപേരില്‍ ജോലിസ്ഥലത്ത് നിന്നും പുറപെട്ടയാളാണ്. മൂന്നാം ദിവസം കരാറുകാരന്‍ ഇയാളെ കാണാനില്ലെന്ന് കാട്ടി പരാതിയും നല്‍കിയിരുന്നു.
അന്നേദിവസം രാത്രി മദ്യപിക്കാനെത്തിയ സംഘമാണ് ഇയാള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഇത്തരത്തിലാണ് പല മരണങ്ങളും എന്നതിനാല്‍ ഈ സാഹചര്യം ഒഴിവാക്കാന്‍ നഗരസഭ തന്നെ മുന്‍കൈയ്യേടുക്കേണ്ടതുണ്ട്.
നിലവിലുള്ള ബസ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്നതൊഴിവാക്കാനായാണ് പുതിയ ബസ്റ്റാന്‍ഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. പത്ത് വര്‍ഷത്തിലേറെയായി തുടങ്ങിയും മുടങ്ങിയും ചിലപ്പോഴൊക്കെ ഇഴഞ്ഞുനീങ്ങുകയും ചെയ്ത് നിലവില്‍ അനിശ്ചിതാവസ്ഥയിലേക്ക് ചെന്നത്തിയ ബസ്റ്റാന്‍ഡ് പ്രാവര്‍ത്തികമാകും മുന്‍പേ ശവപറമ്പായി മാറുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  a minute ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  12 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  16 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  30 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  36 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  40 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago