മാലിദ്വീപിലെ ദിഗുര ദ്വീപ് കണ്ടിട്ടുണ്ടോ?.... സഞ്ചാരികളേ, അതിമനോഹരമായ ഈ ദ്വീപ് കാണാതെ പോവല്ലേ
വിനോദ സഞ്ചാരികളുടെ പറുദീസയാണ് ദ്വീപുകള്‍. കേരളതീരത്തു നിന്ന് വളരെ അടുത്താണ് മാലിദ്വീപ്. മാലിദ്വീപിലെ ഇതുവരെ കേട്ടിട്ടില്ലാത്ത മനോഹരമായ ഒരു ദ്വീപാണ് ദിഗുര ദ്വീപ്. ഫാന്‍സി ഓവര്‍വാട്ടര്‍ റിസോര്‍ട്ടുകളില്ലാത്ത ഒരു പ്രാദേശിക ദ്വീപ്. എന്നാല്‍ നീളമുള്ളതും അതിശയകരവുമായ വെളുത്ത മണല്‍ കടല്‍ത്തീരമുണ്ടിവിടെ.
ദിഗുര ദ്വീപിലേക്ക് എങ്ങനെയാണ് എത്തിച്ചേരുക
ദിഗുരയില്‍ വിമാനത്താവളം ഇല്ല. അതിനാല്‍ തലസ്ഥാനമായ മാലെ ഇന്റര്‍നാഷണല്‍ എയര്‍പോട്ടില്‍ വന്നതിനു ശേഷം ദിഗുരയിലേക്ക് നൂറു കിലോമീറ്റര്‍ യാത്ര ചെയ്യണം. ഒരു സ്പീഡ് ബോട്ടിലോ ഫെറിയിലോ നിങ്ങള്‍ക്ക് ദിഗുരയിലേക്കു പോവാം. അല്ലെങ്കില്‍ ജലവിമാനത്തിലും പോവാം. പബ്ലിക് സ്പീഡ് ബോട്ട് വഴിയും ദിഗുരയിലേക്കെത്താം.
മാലെ വിമാനത്താവളത്തില്‍ നിന്ന് ഇങ്ങനെ പോയാല്‍ മതി. രണ്ടു മണിക്കൂര്‍ യാത്രയാണ് ഉണ്ടാവുക. ദിഗുരയിലേക്കു പോവുമ്പോള്‍ ദംഗേതി ദ്വീപും കാണാം. ദിഗുരയില്‍ എത്തിയാല്‍ ദ്വീപ് മുഴുവനും ചുറ്റിക്കറങ്ങാം. അത്രയും ചെറുതാണ്. അടിപൊളി ബീച്ചുമുണ്ടിവിടെ. സഞ്ചാരികള്‍ക്ക് നീന്തല്‍ വസ്ത്രങ്ങള്‍ ധരിക്കാനും സൂര്യപ്രകാശം ഏല്‍ക്കാനും സാധിക്കുന്നതാണ്.
ഈന്തപ്പനകളും കുഞ്ഞുസന്യാസി ഞെണ്ടുകളും ആളുകള്‍ കുറവുമുള്ള ബീച്ചായതിനാല്‍ കുട്ടികള്‍ക്കൊക്കെ നീന്താന്‍ കഴിയുന്നത്ര ശാന്തമാണ് ഇതിലെ വെള്ളം. ആകാശത്തിനു തെളിമയുണ്ടെങ്കില്‍ സൂര്യാസ്തമയവും കാണം. മാത്രമല്ല കടല്‍തീരത്ത് കടല്‍പ്പാറ എന്നു വിളിക്കുന്ന ഒരുസ്ഥലവുമുണ്ട്. ഇവിടെ സ്രാവുകളും ആമയുമൊക്കെ ഉണ്ടാവും.
ഇവരോടപ്പവും നിങ്ങള്‍ക്കു നീന്താവുന്നതാണ്. ശരിക്കും മാലിദ്വീപിലെ ഏറ്റവും നീളം കൂടിയ ബീച്ചാണ് ദിഗുര ബീച്ച്. അങ്ങനെയാണ് ഇതിന് പേരുവന്നതും. പ്രാദേശിക ഭാഷയില്‍ ദിഗുര എന്നാല്‍ നീണ്ട ദ്വീപ് എന്നാണര്‍ഥം.
ലോങ് ബീച്ച് എന്നറിയപ്പെടുന്ന ദ്വീപിന്റെ തെക്കേ അറ്റത്തുള്ള മണല്‍തിട്ടയാണ് ദിഗുരയുടെ പ്രധാന ആകര്‍ഷണം. സ്‌നോവൈറ്റ് മണലും ആഴംകുറഞ്ഞ ടര്‍ക്കോയ്‌സ് വെളളവുമുള്ള അടിപൊളി സ്ഥലം. നീന്താനും നടക്കാനുമൊക്കെ കഴിയുന്നതാണ്. തിമിംഗല സ്രാവ് സഫാരി ഇവിടുത്തെ പ്രശസ്ത വിനോദമാണ്. തിമിംഗല സ്രാവുകള്‍ക്കൊപ്പമുളള ഈ നീന്തല്‍.
ഡോള്‍ഫിന്‍ ക്രൂയിസിനെ ദിഗുരക്കു സമീപം കാണാവുന്നതാണ്. ബോട്ടില്‍ നിന്നു നോക്കുമ്പോള്‍ ഒരു പോഡ് കാണുന്നത് തന്നെ രസമല്ലേ. അതുപോലെ സ്‌കൂബ ഡൈവിങിന് മികച്ചതാണ് ദിഗുര ദ്വീപ്. ഇവിടെ ധാരാളം ഡൈവിങ് സൈറ്റുകള്‍ ഉണ്ട്. നിങ്ങള്‍ക്ക് ധാരാളം പവിഴപ്പുറ്റുകളും മത്സ്യങ്ങളെയുമൊക്കെ കാണാം.
വാട്ടര്‍സ്‌പോര്‍ട്‌സ്, കയാക്കിങ്, കൈറ്റ് ബോര്‍ഡിങ്, പാരാസെയിലിങ്, വിന്‍ഡ്‌സര്‍ഫിങ, ട്യൂബ് റൈഡുകള്‍, ജെറ്റ് സ്‌കീയിങ് എന്നിവയുള്‍പ്പെടെ ഇവിടെ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."