ദീപാവലി ധമാക്കയുമായി റിലയന്‍സ്; ജിയോ ഉപയോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുകള്‍
ദീപാവലിക്ക് പുതിയ ഉല്‍പ്പന്നങ്ങളും ഓഫറുകളും വാഗ്ദാനം ചെയ്യാന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റിലയന്‍സ് ശ്രമിക്കാറുണ്ട്. ജിയോ ഉപയോക്താക്കള്‍ക്കായി 'ദീപാവലി ധമാക്ക' ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ്. ഏതെങ്കിലും റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറില്‍ നിന്ന് 20,000 രൂപക്കോ അതില്‍ കൂടുതലോ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ജിയോ എയര്‍ഫൈബര്‍ സേവനം ആണ് റിലയന്‍സ് ഒരുക്കുന്നത്.
സെപ്റ്റംബര്‍ 18 മുതല്‍ നവംബര്‍ 3 വരെയുള്ള ദിവസങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാകുക. ഒരു വര്‍ഷം മുഴുവന്‍ ജിയോ എയര്‍ ഫൈബര്‍ സൗജന്യമായി ലഭിക്കാന്‍ പ്രത്യേക വ്യവസ്ഥകള്‍ പാലിക്കേണ്ടതായുണ്ട്. മൈജിയോ, ജിയോമാര്‍ട്ട് ഡിജിറ്റല്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകള്‍ പോലുള്ള ഏതെങ്കിലും സ്റ്റോറുകളില്‍ നിന്ന് പര്‍ച്ചേസ് ചെയ്തിരിക്കണം കൂടാതെ, നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് 2,222 രൂപ വിലയുള്ള ദീപാവലി പ്ലാനിനൊപ്പം ഒറ്റത്തവണ മുന്‍കൂര്‍ റീചാര്‍ജ് തിരഞ്ഞെടുക്കാം
ഈ ദീപാവലി മുതല്‍ ജിയോ ഉപയോക്താക്കള്‍ക്ക് 100 ജിബി വരെയുള്ള സൗജന്യ ക്ലൗഡ് സ്റ്റോറേജ് നല്‍കുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 47ാമത് വാര്‍ഷിക പൊതുയോഗത്തിലായിരുന്നു പ്രഖ്യാപനം. റിലയന്‍സിന്റെ പുതിയ ലക്ഷ്യമായ 'എല്ലാവര്‍ക്കും എല്ലായിടത്തും AI' എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ജിയോ AI ക്ലൗഡ് വെല്‍ക്കം ഓഫറിന്റെ ഭാഗമാണിത്.
Reliance Jio announces exciting Diwali offers for its users, featuring discounts, extra data, and other benefits. Check out the amazing deals and recharge plans this festive season.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."