HOME
DETAILS
MAL
കാലവര്‍ഷത്തിലും സജീവമായി വഴിയോര തണ്ണീര്‍ പന്തല്‍
backup
August 31 2016 | 19:08 PM
വടക്കാഞ്ചേരി: കാലവര്‍ഷം തകര്‍ത്ത് പെയ്യേണ്ട കാലത്തും മഴ ഓര്‍മയാകുന്നു. ഇത്തവണ കനത്ത കാലവര്‍ഷമാണ് ലഭിക്കുക എന്നതായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
കഴിഞ്ഞ വര്‍ഷം ലഭിച്ച മഴ പോലും ഈ വര്‍ഷം ലഭിച്ചിട്ടില്ല. പാതയോരങ്ങളിലെ തണ്ണീര്‍ പന്തലുകളില്‍ കച്ചവടം നടത്തുവന്നര്ക്ക് മഴ കാലവും ചാകര കാലമാണ്.
വേനല്‍ കാലത്ത് മാത്രം നടന്നിരുന്ന വ്യാപാരം ഇപ്പോള്‍ വര്‍ഷം മുഴുവന്‍ നടക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു. തണുപ്പിച്ച കുപ്പിവെള്ളവും, കരിക്കുമൊക്കെ വന്‍തോതില്‍ വിറ്റുപോവുകയാണ്. അകമല ധര്‍മ്മ ശാസ്താ ക്ഷേത്ര പരിസരത്തെ തണ്ണീര്‍ പന്തലുകള്‍ ഇപ്പോഴും സജീവമാണ്. കരിമ്പിന് ജ്യൂസും സോഡാ സര്‍ബത്തുമൊക്കെ വന്‍തോതില്‍ വിറ്റ് പോകുന്നതായും കച്ചവടക്കാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."