മോഷണ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു
എരുമപ്പെട്ടി: മങ്ങാട് തോട്ട്പാലം പ്രവര്‍ത്തിക്കുന്ന ഹോളോബ്രിക്സ് കമ്പനിയില്‍ നിന്ന് ഒന്നേക്കാല്‍ ലക്ഷം രൂപ മോഷ്ടിച്ച കേസിലെ പ്രതിയെ കുന്നംകുളം സി.ഐ രാജേഷ്.കെ.മേനോന്റെ നേതൃത്വത്തില്‍ പൊലിസ് അറസ്റ്റ് ചെയ്തു. ആസാം സ്വദേശിയായ ഇന്ത്താസ് അലി (40)യെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. തെക്കുംക്കര പുന്നംപറമ്പ് തേറാടന് വീട്ടില്‍ കുരിയാക്കോസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയില്‍ 2014 ജൂണ്‍ 20-ാം തിയ്യതി രാത്രിയിലാണ് മോഷണം നടന്നത്. ഈ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന പ്രതി ആയുധം ഉപയോഗിച്ച് ഓഫിസ് റൂം കുത്തിതുറന്ന് മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. മോഷണത്തിന് ശേഷം സ്ഥലം വിട്ട പ്രതിയെ കുറിച്ച് ആസാമില്‍ അന്വേഷണം നടത്തിയപ്പോള്‍ ഇയാള്‍ പെരുമ്പാവൂരില്‍ ഉണ്ടെ@ന്ന് ക@െണ്ടത്തുകയും പ്ലൈവുഡ് കമ്പനിയില്‍ ജോലിചെയ്തിരുന്ന പ്രതിയെ പൊലിസ് പിടികൂടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."