HOME
DETAILS

മണിപ്പൂർ: മന്ത്രിയുടെ സ്റ്റാഫിനെ തട്ടിക്കൊണ്ടുപോയി, മുൻ ചീഫ് സെക്രട്ടറിയുടെ വീട് തകർത്തു

  
ബഷീർ മാടാല
September 21 2024 | 02:09 AM

Ministers Staff Kidnapped Amid Escalating Violence

ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ ഇന്നലെ രാവിലെ മന്ത്രിയുടെ പേഴ്സനൽ അസിസ്റ്റന്റിനെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. മന്ത്രി എൽ. സശീന്ദ്രയുടെ സ്റ്റാഫ് അംഗമായ സോമരെന്ദ്രേയാണ് ഓഫിസിലേക്ക് ഇറങ്ങുന്ന സമയത്ത് തട്ടിക്കൊണ്ടുപോയത്. ഇംഫാൽ ഈസ്റ്റിൽ മന്ത്രിയുടെ വസതിക്ക് സമീപത്താണ് ഇദ്ദേഹം താമസിക്കുന്നത്. ഉടൻ പൊലിസ് സ്ഥലത്തെത്തിയെങ്കിലും ഉപേക്ഷിക്കപ്പെട്ട ഏതാനും ആയുധങ്ങൾ മാത്രമാണ് കിട്ടിയത്.

കഴിഞ്ഞ ദിവസം രാത്രി മണിപ്പൂർ മുൻ ചീഫ് സെക്രട്ടറി ഒയ്നാം നാബകിഷോറിന്റെ വീട് തീവ്രവാദികൾ ബോംബെറിഞ്ഞ് തകർത്തു. ബിഷ്ണുപൂരിൽ വീട് ആക്രമണ സമയത്ത് മുൻ ചീഫ് സെക്രട്ടറി ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവങ്ങൾക്ക് പിന്നിൽ ആരോപണ പ്രത്യരോപണങ്ങളുമായി കുക്കി, മെയ്തി വിഭാഗങ്ങൾ രംഗത്തെത്തി. സംസ്ഥാനത്ത് സംഘർഷങ്ങൾക്കും വിവിധ ആക്രമണങ്ങൾക്കുമായി തീവ്രവാദ ഗ്രൂപ്പുകാർ വൻതോതിൽ ആയുധ ശേഖരം നടത്തി വരുന്നതായി സംസ്ഥാന ഇന്റലിജൻസ് വിഭാഗം സർക്കാറിന് മുന്നറിയിപ്പ് നൽകി.

വരാനിരിക്കുന്ന ദിവസങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് സൈന്യവും പറഞ്ഞു. ഇതിനിടെ അതിർത്തി പ്രദേശങ്ങളിൽ നിന്ന് അസം റൈഫിൾസിനെ നീക്കി സി.ആർ.പി.എഫിന്റെ രണ്ട് ബറ്റാലിയനുകളെ വിന്യസിച്ചത് വൻ പ്രത്യാഖ്യാതം ഉണ്ടാക്കുമന്ന് കുക്കി സംഘടനകൾ പറഞ്ഞു. രാജ്യാതിർത്തിയിൽ വേലികെട്ടാനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്രസർക്കാരും വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago