പൊലിസ് സ്റ്റേഷന് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് അറസ്റ്റില്‍
ചാവക്കാട്: പൊലിസ് സ്റ്റേഷന് കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് അറസ്റ്റില്‍. കൂറ്റനാട് പള്ളിവിഞ്ഞാലില് യൂനസിനെയാണ് (31) ചാവക്കാട് എസ്.ഐ എം.കെ രമേഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് ഒരുമനയൂര്‍ തങ്ങള്‍പടിയില്‍ സ്വകാര്യബസിന്റെ പിറകില്‍ കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് അപകടത്തില്‍ പരുക്കു പറ്റിയിരുന്നു.
ഈ കാറിന്റെ ഇന്‍ഷുറന്‍സ് ലഭിക്കുതിനായുള്ള സര്‍ട്ടിഫിക്കറ്റിനായി ചാവക്കാട് പൊലിസ് സ്റ്റേഷനില്‍ യൂനസ് എത്തി. ഇയാളോട് വണ്ടിയുടെ ഉടമയെകുറിച്ച് ചോദിച്ചപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പറഞ്ഞിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലിസ് നടത്തിയ അന്വേഷണത്തില്‍ എസ്.ഐക്ക് നല്‍കാനാണെന്ന് പറഞ്ഞ് കാറിന്റെ ഉടമയില്‍ നിന്ന് 18,000 രൂപ ഇയാള്‍ കൈപ്പറ്റിയത് പൊലിസ് മനസ്സിലാക്കി. കൂടുതല്‍ അന്വേഷണത്തില്‍ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തു ആളാണെ് തിരിച്ചറിഞ്ഞു. അപകടത്തില്‍പെട്ട വാഹനം കൊണ്ടുപോകുന്നതിനായി തന്റെ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പാണ് യൂനുസ് സ്റ്റേഷനില്‍ നല്‍കിയത്. അതുവഴിയാണ് ഇയാളുടെ ശരിയായ വിവരം ശേഖരിച്ച് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വിവിധ പൊലിസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ യൂനുസ് നടത്തിയതായും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."