ആദരവ്
ദീർഘ കാലം ആയി പ്രാവസ ലോകത്തും നാട്ടിലും സമസ്ത യുടെയും പോഷക ഘടകങ്ങളുടെയും പ്രവർത്തനങ്ങളിലും മറ്റു ജീവ കാരുണ്യ സേവന പ്രവർത്തനങ്ങളിലും നിസ്വാർത്ത സേവനം ചെയ്തു വരുന്ന ഉസ്താദ് പി പി മുജീബ് റഹ്മാൻ അൻസ്വരി ക്ക് മസ്കറ്റ് അമറാത്ത് കെ എം സി സി. SIC സ്നേഹാദരവ് നൽകി.ഒമാനിൽ 12വർഷംജോലി ചെയ്ത അദ്ദേഹം റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സ്ഥാപക നേതാകളിൽ ഒരാളും മസ്കറ്റ് SKSSF കണ്ണൂർ ജില്ലാ പ്രസിഡന്റ്.ഷിനാസ് കെ എം സി സി രക്ഷധികാരി. അമറാത്ത് ഇസ്ലാമിക് ദഅവ സെന്റർ പ്രസിഡന്റ് തുടങ്ങി അനേകം സ്ഥാനങ്ങൾ വഹിക്കുകയും ഇന്നും ഒമാനിലെ സമസ്ത യുടെ പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്യുന്നുണ്ട്.നാട്ടിൽ സംഘടന വേദികളിൽ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്നു. സുപ്രഭാതം ദിനപത്രം റിപ്പോർട്ടറും ലേഖകനുമായി പ്രവർത്തക്കുന്ന ഉസ്താദ് 25വർഷമായി മദ്റസ അധ്യാപന രംഗത്ത് സജീവം ആണ്. ചിറ്റാരിപ്പറമ്പ റേഞ്ച് ട്രഷറർ. SMF. SYS കമ്മിറ്റി അംഗം. മുസ്‌ലിം ലീഗ് ശാഖ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പ സ്വദേശി ആണ്. മഹല്ല് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആയും ഇപ്പോൾ സേവനം ചെയ്യുന്നു. കഴിഞ്ഞ വർഷമാണ് മലപ്പുറം ജില്ലയിലെ നിലംബൂർ അൻസ്വരിയ്യ അറബിക് കോളേജിൽ നിന്ന് അൻസ്വരി ബിരുദം കരസ്ഥമാക്കിയത്.
കഴിഞ്ഞ ദിവസം മസ്കറ്റ് അമറാതിൽ കെഎംസിസി. Sic സംഘടിപ്പിച്ച മദീന പാഷൻ ചടങ്ങിൽ വെച്ചാണ് സിംസാറുൽ ഹഖ് ഹുദവി ഉപഹാരം കൈമാറിയത്. Sic ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് അൻവർ ഹാജി. ഖാജ ഹുസൈൻ ദാരിമി. കെ എൻ എസ് മൗലവി. ശകീർ ഫൈസി. സുബൈർ ഫൈസി. ആഷിഖുൽ ഹാദി വാഫി. അഷ്‌റഫ് കിണവക്കൽ. റഷീദ് ബഹ. അഷ്‌റഫ് കക്കാട്. ഗഫൂർ മായൻ മുക്ക്. നൗഫൽ കെ. ശൈഖ് അബ്ദുൽ റഹ്മാൻ. സുബൈർ ഹാജി. ഹാഷിർ ഹാജി.റജീൽകെ കെ അബ്ബാസ് ഉപ്പള.സാജിദ് നാദാപുരം. വി സി റിയാസ്. യാസർ നാദാപുരം. ഇസ്മായിൽ മുസ്‌ലിയാർ.സാജിദ് കൊല്ലം.ബഷീർ ഉപ്പള. നൗഷാദ് കോമത്. നസീർ മൂന്നാം കൈ എന്നിവർ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."