വൈസ് പ്രസിഡന്റ് പ്രസിഡന്റിന്റെ ചേമ്പറിനു മുന്നില്‍ നിരാഹാര സമരം നടത്തി
മണലൂര്‍: എസ്.സി വനിത വിപണന കേന്ദ്രത്തെച്ചൊല്ലി ഭരണ സമിതി തീരുമാനത്തിനെതിരെ പ്രവര്‍ത്തിച്ച പ്രസിഡന്റ് നടപടിയില്‍ പ്രതിക്ഷേധിച്ച് സി.പി.ഐ യുടെ വൈസ് പ്രസിഡന്റ് പ്രസിഡന്റിന്റെ ചേമ്പറിനു മുന്നില്‍ നിരാഹാര സമരം നടത്തി.
അരിമ്പൂര്‍ പഞ്ചായത്ത് മാവേലി സ്റ്റോറിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന വിപണന കേന്ദ്രത്തിലെ മുറികള്‍ നിയമാനുസൃത രേഖകള്‍ ഹാജരാക്കുന്ന മുറക്ക് പാര്‍ട്ടികള്‍ക്ക് നല്കാന് 2016 ഫെബ്രുവരി 16 ന് ചേര്‍ന്ന ഭരണ സമിതി യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായിട്ടും തീരുമാനം നടപ്പിലാക്കാന്‍ പ്രസിഡന്റ് തയാറായിട്ടില്ലെന്ന് വൈസ് പ്രസിസന്റ് എന്‍.സി സതീഷ് പറഞ്ഞു.
രേഖകകളുമായി ഹാജരാകുമ്പോള്‍ പലവിധ കാരണങ്ങള്‍ പറഞ്ഞ് നടത്തിക്കുകയായിരുന്നു. ഇന്നലെ രാവിലെയും ഇത് ആവര്‍ത്തിച്ച പ്രസിഡന്റിന്റെ പ്രവര്‍ത്തിയില്‍ ക്ഷുഭിതനായാണ് നിരാഹാരം നടത്തേണ്ടി വന്നത്.
രാവിലെ 10.30 ന് നിരാഹാരം തുടങ്ങി. ഇതിനിടെ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് തന്നെ രേഖകള്‍ സമര്‍പ്പിച്ചാല്‍ മുറികള്‍ നല്‍കാമെന്ന പ്രസിഡന്റിന്റെ ഉറപ്പില്‍ 2.30 ഓടെ നിരാഹാര സമരം അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ എസ്.സി ഫണ്ട് വെട്ടികുറച്ച നടപടിയില്‍ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സി.പി.ഐ അംഗങ്ങള്‍ വിയോജന കുറിപ്പ് രേഖപെടുത്തിയതിനു പിന്നാലെയാണ് പ്രസിഡന്റിന്റെ ഈ നടപടി ഉണ്ടായിരിക്കുന്നത്. സി.പി.എംന്റെ ഏകപക്ഷീയമായ നിലപാടുകളാണ് എല്‍.ഡി.എഫ് ഭരണം വഷളാക്കാന്‍ ഇടയാക്കുന്നതെന്ന് സി.പി.ഐ നേതാക്കള്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."