യു.പി.എസ്.സി സിഡിഎസ് II പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; റിസല്‍ട്ടറിയാം
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സിഡിഎസ് 2 (Combined Defense Service Examination) പരീക്ഷ ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 8796 പേരാണ് സിഡിഎസ് പരീക്ഷ വിജയിച്ചത്. വിജയിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ഇനി സിഡിഎസ് അഭിമുഖത്തില്‍ പങ്കെടുക്കാം.
പരീക്ഷയില്‍ വിജയിച്ച ആര്‍മി ഒന്നാം ഓപ്ഷനായി നല്‍കിയ ഉദ്യോഗാര്‍ഥികള്‍ https://www.joinindianarmy.nic.in വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. നേരത്തെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ വീണ്ടും ചെയ്യേണ്ടതില്ല.
മാര്‍ക്ക് ഷീറ്റുകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ്: https://upsc.gov.in/
റിസല്‍ട്ട് -
യു.പി.എസ്.സി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഹോം പേജില്‍ നല്‍കിയിട്ടുള്ള UPSC CDS 2, Written test result pdf എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക.
സ്‌ക്രീനില്‍ കാണുന്ന പിഡിഎഫ് പരിശോധിച്ച് റിസല്‍ട്ടറിയാം.
ഭാവി ആവശ്യങ്ങള്‍ക്കായി പിഡിഎഫ് പകര്‍പ്പ് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
UPSC CDS II Exam Result Published Know the results
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."