മുണ്ടക്കൈ, ചൂരൽമല ദുരന്തം; സമസ്ത ധനസഹായ വിതരണം നാളെ
കോഴിക്കോട്: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടൽ മൂലം ദുരിതത്തിലായവർക്ക് സമസ്തയുടെ സഹായ പദ്ധതിയിൽ നിന്നുള്ള ധനസഹായ വിതരണം നാളെ നടക്കും. രാവിലെ 11ന് മേപ്പാടി എം.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ 750 ഓളം കുടുംബങ്ങൾക്ക് സഹായധനം കൈമാറും. സമസത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് നിയോഗിച്ച മുഫത്തിശുമാരും സമസ്ത വയനാട് ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തിയ ഓർഗനൈസർമാരും അർഹരായവരുടെ കണക്കെടുപ്പ് നടത്തിയിരുന്നു. ഇതു പ്രകാരം തയാറാക്കിയ ലിസ്റ്റിലെ മുഴുവൻ പേർക്കും ധനസഹായം നൽകും. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ് ലിയാർ അധ്യക്ഷനാകും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർഥനയ്ക്ക് നേതൃത്വം നൽകും. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാർ ആമുഖ പ്രഭാഷണവും സമസ്ത ട്രഷറർ പി.പി ഉമ്മർ മുസലി യാർ കൊയ്യോട് മുഖ്യപ്രഭാഷണവും നടത്തും. സമസ്ത കേരള ജംയ്യതുൽ ഉലമ കേന്ദ്ര മുശാവറ അംഗങ്ങളായ കെ. ഉമർ ഫൈസി മുക്കം, കെ.ടി ഹംസ മുസ് ലിയാർ, വി.മൂസക്കോയ മുസ് ലിയാർ, എ.വി അബ്ദുറഹിമാൻ മുസ് ലിയാർ, ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, വാക്കോട് മൊയ്തീൻകുട്ടി മുസ് ലിയാർ, പി.കെ ഹംസക്കുട്ടി മുസ ലിയാർ ആദൃശ്ശേരി, സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡ് നേതാക്കളായ എം.സി മായിൻ ഹാജി, ഡോ.എൻ.എ.എം അബ്ദുൽ ഖാദിർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ.മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മയിൽ കുഞ്ഞുഹാജി മാന്നാർ, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, എം. അബ്ദുറഹ്മാൻ മുസ് ലിയാർ കൊടക്, വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയികുട്ടി മാസ്റ്റർ, ടി. സിദ്ദീഖ് എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, സമസ്ത വയനാട് ജില്ലാ ജനറൽ സെക്രട്ടറി എസ്.മുഹമ്മദ് ദാരിമി, പോഷക സംഘന നേതാക്കൾ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."