HOME
DETAILS

നിങ്ങളുടെ പ്രതിബദ്ധതയാണ് സന്തോഷം: ഇന്ത്യൻ ഹൈസ്‌കൂളിൽ ദുബൈ പൊലിസ് സ്പോർട്സ് കാംപയിൻ

  
September 23 2024 | 03:09 AM

Dubai Police Sports Campaign in Indian High School

ദുബൈ: കായിക ക്ഷമതയെക്കുറിച്ചുള്ള വിദ്യാർഥി അവബോധം വളർത്താനായി സ്വകാര്യ സ്‌കൂൾ വിദ്യാർഥികൾക്കായി 'നിങ്ങളുടെ പ്രതിബദ്ധതയാണ് സന്തോഷം' എന്ന ശീർഷകത്തിൽ ദുബൈ പൊലിസ് സംഘടിപ്പിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുന്നു. കായിക മേഖലയിലെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പോസിറ്റീവ് സ്‌പോർട്‌സ്മാൻഷിപ്പ് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ദുബൈ സ്‌പോർട്‌സ് കൗൺസിലുമായി സഹകരിച്ച് ഈ പരിപാടി ഒരുക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട സംഘം കഴിഞ്ഞ ദിവസം ദുബൈയിലെ ഇന്ത്യൻ ഹൈസ്‌കൂൾ സന്ദർശിച്ചു. കായിക സൗകര്യങ്ങളുടെയും ഇവൻ്റുകളുടെയും സുരക്ഷ സംബന്ധിച്ച് 2014ലെ ഫെഡറൽ നിയമം നമ്പർ 8ൽ വിവരിച്ച കായിക പ്രേമികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദമായ ബോധവത്കരണമാണ് നടത്തിയത്. 

സ്‌കൂളിലെ അഡ്‌മിനിസ്‌ട്രേറ്റിവ്, ടീച്ചിംഗ് സ്റ്റാഫും വിദ്യാർത്ഥികളും പങ്കെടുത്ത സെഷനിൽ, സ്‌പോർട്‌സ് ക്ലബ്ബുകളും കളിപ്രേമികളും തമ്മിലുള്ള ആശയ വിനിമയം ശക്തിപ്പെടുത്താനല്ല മാർഗങ്ങൾ ഈ സംരംഭം കൊണ്ടുദ്ദേശിക്കുന്നുവെന്ന് ലെഫ്റ്റനൻ്റ് നബീദ് സുൽത്താൻ അൽ കിത്ബി പറഞ്ഞു. 
കായിക സൗകര്യങ്ങളുടെയും ഇവൻ്റുകളുടെയും സുരക്ഷ സംബന്ധിച്ച ഫെഡറൽ നിയമത്തിലെ വ്യവസ്ഥകൾ അത്ലറ്റുകളുടെയും രാജ്യത്തുടനീളമുള്ള വിവിധ വേദികളുടെയും സംരക്ഷണം ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 

കായിക മേളകളിലും ഇവൻ്റുകളിലും ഏറ്റവും ഉയർന്ന തലങ്ങളിൽ സുരക്ഷാ വശങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള അന്താരാഷ്ട്ര നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടുന്ന വിപുലമായ സുരക്ഷാ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും നിയമം പിന്തുടരുന്നുവെന്നും അൽ കിത്ബി വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  a day ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  a day ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  a day ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  a day ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  a day ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  a day ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a day ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a day ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a day ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a day ago