HOME
DETAILS
MAL
വികസന സെമിനാര്‍
backup
August 31 2016 | 19:08 PM
തൃപ്രയാര്‍: നാട്ടിക ഗ്രാമപഞ്ചായത്തില്‍ നാലുകോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നാട്ടിക ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ രൂപം നല്കി. കാര്‍ഷിക മേഖലക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് മുന്‍ഗണന. പട്ടികജാതി കേളനിയിലേക്ക് കുടിവെള്ള പദ്ധതിയും സ്വയം തൊഴില്‍ സംരംഭത്തിന് ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി അധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു പ്രദീപ് വികസന രേഖ അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍.കെ ഉദയകുമാര്‍, ഇന്ദിര ജനാര്ദനന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."