HOME
DETAILS

വിലയിൽ പുതിയ റെക്കോർഡിട്ട് സ്വർണം; പവന്റെ വില 56000-ത്തിലേക്ക്

  
September 23 2024 | 06:09 AM

gold price kerala hikes to new record

കൊച്ചി: റെക്കോർഡ് തിരുത്തി സ്വർണം കുതിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം കുറിച്ച ചരിത്രത്തിലെ ഏറ്റവും വലിയ വിലയെ ഇന്ന് തിരുത്തിയാണ് സ്വർണത്തിന്റെ കുതിപ്പ്. ഇന്ന് പവന് 160 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 55,840 രൂപയായി ഉയർന്നു. ഗ്രാമിന് 20 രൂപയാണ് ഇന്ന് വർധിച്ചത്. 6,980 രൂപയ്ക്കാണ് ഇന്ന് ഒരു ഗ്രാം സ്വർണം വിപണിയിൽ വ്യാപാരം നടക്കുന്നത്. 

55680 എന്ന കഴിഞ്ഞ ദിവസത്തെ റെക്കോർഡ് വിലയാണ് ഇന്ന് സ്വർണം തിരുത്തി കുറിച്ചത്. ഈ മാസം ഇതുവരെ ഒരു പവന് 2,480 രൂപയാണ് കൂടിയത്. 10 ശതമാനം പണിക്കൂലിയുള്ള ഒരു പവൻ സ്വർണം ആഭരണ രൂപത്തിൽ ലഭിക്കാൻ 3 ശതമാനം ജി എസ് ടിയും ചേർത്ത് 63,000 രൂപയ്ക്ക് മുകളിൽ നൽകണം. ഈ മാസത്തിലെ ഉയർന്ന നിലവാരത്തിനൊപ്പം കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലകൂടിയാണിത്. 

രാജ്യാന്തര വിപണിയിൽ ഔൺസിന് 2,600 ഡോളറിന് മുകളിലേക്കെത്തിയതോടെയാണ് ഇന്ത്യൻ വിപണിയിലും സ്വർണ വില കുതിച്ചുയർന്നത്. അമേരിക്ക ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിന് പിന്നാലെയാണ് സ്വർണത്തിൻറെ  കുതിപ്പ് തുടരുന്നത്. 

സെപ്റ്റംബർ മാസത്തെ സ്വർണവില 

1-Sep-24       53560
2-Sep-24       53360 (Lowest of Month)
3-Sep-24       53360 (Lowest of Month)
4-Sep-24       53360 (Lowest of Month)
5-Sep-24       53360 (Lowest of Month)
6-Sep-24       53760
7-Sep-24       53440
8-Sep-24       53440
9-Sep-24       53440
10-Sep-24     53440
11-Sep-24     53720
12-Sep-24     53640
13-Sep-24     54600
14-Sep-24     54920
15-Sep-24     54920
16-Sep-24     55040
17-Sep-24     54920
18-Sep-24     54800
19-Sep-24     54600
20-Sep-24     55080 
21-Sep-24     55680 
22-Sep-24     55680 
23-Sep-24     55840 (Highest Price in the History)

 

Gold prices continue to soar, setting a new record. Yesterday, gold reached its highest price in history, and today, it has further increased. The price of gold has risen by ₹160 per pav, bringing the total to ₹55,840 per pav. Additionally, the price per gram has increased by ₹20, now trading at ₹6,980 in the market.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago