HOME
DETAILS

സ്‌നാക്‌സ് വെറുതെ ഇരുന്ന് കൊറിക്കുന്നവര്‍ ശ്രദ്ധിക്കുക;  ഈ ശീലം സ്‌ട്രോക്കും വരുത്തും ഓര്‍മയും പോവുമെന്ന് പഠനം

  
Web Desk
September 23 2024 | 08:09 AM

Those who just want to sit and eat snacks take note

ടിവി കാണുമ്പോഴും ഓഫിസിലിരിക്കുമ്പോഴും വെറുതെ വീട്ടിലിരിക്കുമ്പോഴുമൊക്കെ പ്രത്യേകിച്ച് സിനിമാ കാണുമ്പോള്‍ ഇടയ്ക്കിടെ കൊറിക്കാന്‍ നമ്മള്‍ എന്തെങ്കിലും സ്‌നാക്‌സ് കരുതിവയ്ക്കും. ഇതു കഴിക്കുന്നത് എല്ലാവരുടേയും ശീലമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചു കുട്ടികളുടെ കൈയിലൊക്കെ എപ്പോഴും ഒരു പാക്കറ്റുണ്ടാവും. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടം വലുതാണ്.

അള്‍ട്രാ പ്രൊസസ്ഡ് ഭക്ഷണ സാധനങ്ങളും ജങ്ക് ഫുഡും വന്‍ വിന വരുത്തിവയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇങ്ങനെ കഴിക്കുമ്പോള്‍ എത്രത്തോളം നമ്മള്‍ കഴിച്ചു എന്ന കാര്യം പോലും നമുക്കറിയില്ല. ഇങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് മാരകരോഗങ്ങളാണെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ശീലങ്ങള്‍ നിങ്ങളുടെ ഓര്‍മശക്തിയെ ബാധിക്കുകയും ചെയ്യും. എന്തെങ്കിലും കാര്യം പറഞ്ഞാല്‍ അതോര്‍ത്തെടുക്കാന്‍   പലപ്പോഴും ബുദ്ധിമുട്ടനുഭവപ്പെടുകയും ചെയ്യും. 

 

kalr11.JPG

അതായത് പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുന്ന ഒരു രീതിയിലേക്ക് ഇതു മാറും എന്നു സാരം. മാത്രമല്ല, മാരകമായ മറ്റൊന്നും കാത്തിരിപ്പുണ്ട് - സ്‌ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തയോട്ടം പൂര്‍ണമായോ ഭാഗികമായോ ഇതുമൂലം തടസ്സപ്പെടാം. ഇതുമൂലം മരണം സംഭവിക്കാനും കോമയിലാകാനുമൊക്കെ സാധ്യത വളരെ കൂടുതലാണ്്.

 

kori.JPG

 മാത്രമല്ല ഇത്തരം ഭക്ഷണ സാധനങ്ങള്‍ വരുത്തിവയ്ക്കുന്നത് പൊണ്ണത്തടി മുതല്‍ ഹൃദ്രോഗം വരെയാണ്. ഇനി എന്തുകൊണ്ടാണ് ഇത്തരം ഭക്ഷണ സാധനങ്ങള്‍ ദോഷം ചെയ്യുന്നത്? അറിയാമോ, കാരണം ഇവയില്‍ വളരെ കുറച്ച് നാരുകള്‍ മാത്രമേ ഉള്ളൂ. ഒപ്പം വിറ്റാമിനുകളും പ്രൊട്ടീനും ഇവയില്‍ വളരെ കുറവുമാണ്. ആകെയുള്ളത് സാച്ചുറേറ്റഡ് ഫാറ്റും പഞ്ചസാരയുമാണ്. ഇയാണെങ്കില്‍ ആരോഗ്യത്തിനു വലിയ പ്രശ്‌നങ്ങളും സൃഷ്ടിക്കും. അതുകൊണ്ട് പാക്കറ്റില്‍ വരുന്നതും അല്ലാത്തതുമായ ഇത്തരം സാധനങ്ങള്‍ വെറുതെ കൊറിച്ചിരിക്കുമ്പോള്‍ ശ്രദ്ധിക്കുക. 

 

 

While watching TV, working in the office, or just relaxing at home, many of us have developed a habit of snacking, especially during movies. This has become a common practice, particularly among children, who often have a packet of snacks on hand. However, there are significant dangers associated with this habit.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago