HOME
DETAILS

ഫര്‍ണിച്ചര്‍ കമ്പനി മെസേജ് അയച്ചോ?...  ഇക്കാര്യം ശ്രദ്ധിച്ചില്ലേല്‍ പണികിട്ടും

  
September 23 2024 | 14:09 PM

 furniture company send a message -remind these things

സൈബര്‍ തട്ടിപ്പുകളുടെ കാലമാണ് അല്‍പം ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും. ഇപ്പോഴിതാ ഫര്‍ണിച്ചര്‍ കമ്പനികളുടെ പേരില്‍ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേരള പൊലിസ്. 

തട്ടിപ്പ് രീതി 

കമ്പനിയുടെ പേരില്‍ വരുന്ന SMS ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകുന്നു. 2027 ല്‍ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ കമ്പനിയില്‍ ജോലി ലഭിക്കുന്നതിന് നിങ്ങളെക്കൊണ്ട്  ഫര്‍ണിച്ചര്‍ ബുക്ക് ചെയ്യിക്കുകയാണ് ഈ ഗ്രൂപ്പ് വഴി തട്ടിപ്പുകാര്‍ ചെയ്യുന്നത്. തുടര്‍ന്നുള്ള ഓരോ ബുക്കിങ്ങിനും നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മണിച്ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ് നടത്തുക. 

വ്യാജ വെബ്‌സൈറ്റ് മുഖാന്തിരം അക്കൌണ്ട് ആരംഭിക്കാന്‍ അവര്‍ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഈ വെബ്‌സൈറ്റ് വഴി ലാഭവിഹിതം മനസ്സിലാക്കാമെന്ന് അവര്‍ നിങ്ങളെ ധരിപ്പിക്കും. നിങ്ങള്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിനു പുറമെ കൂടുതല്‍ ആളുകളെ ചേര്‍ക്കണമെന്നും ഇത്തരത്തില്‍ ചേര്‍ക്കുന്ന ഓരോരുത്തരും ഫര്‍ണിച്ചര്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ലാഭവിഹിതം ലഭിച്ചുകൊണ്ടിരിക്കുമെന്നും അവര്‍ പറഞ്ഞു വിശ്വസിപ്പിക്കുന്നു. വളരെ വൈകിയാകും ഇത് തട്ടിപ്പാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാവുക. 

അമിതലാഭം ഉറപ്പുനല്‍കുന്ന ജോലിവാഗ്ദാനങ്ങളിലോ ഓണ്‍ലൈന്‍ നിക്ഷേപങ്ങളിലോ ഇടപാടുകള്‍ നടത്താതിരിക്കുക.
ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ ലിങ്കില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ നമ്പറില്‍ ബന്ധപ്പെട്ടോ https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പരാതികള്‍ നല്‍കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  5 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  5 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  5 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  5 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  5 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  5 days ago
No Image

ഇരവിമംഗലം ഷഷ്ഠിക്കിടെ നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷം; ഏഴ് പേർക്ക് പരിക്ക്

Kerala
  •  5 days ago
No Image

നിഖാബ് നിരോധനം: പി എസ് എം ഒ മാനേജ്‌മെന്റ്  നിലപാട് പ്രതിഷേധാര്‍ഹം : എസ് കെ എസ് എസ് എഫ്

Kerala
  •  5 days ago
No Image

തിരുവനന്തപുരത്ത് ഓഡിറ്റോറിയത്തിന് അകത്ത് പഴകിയ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago