ചേലക്കരയില്‍ ഓണാരവത്തിന് തുടക്കം
ചേലക്കര: നാട് ഓണാഘോഷത്തിന്റെ ആരവ നിറവിലേക്ക്. ചേലക്കര ലോകത്തിന് സമര്‍പ്പിക്കുന്ന തലമ പന്ത് കളിയുടെ പെരുമ നാടാകെ നിറയുകയാണ്. വര്‍ഷങ്ങളായി ചേലക്കരക്കാരുടെ പ്രിയപ്പെട്ട വിനോദങ്ങളില്‍ പ്രഥമ സ്ഥാനത്താണ് തലമ പന്ത് കളി. മുഖാരികുന്ന് ഗ്രൗണ്ടില്‍ നടക്കുന്ന ഈ മത്സരം കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ചേലക്കരയിലെത്തുക. പത്തു കുടി നെഹ്റു ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബാണ് സംഘാടകര്‍. എറെ വ്യത്യസ്ഥത നിറഞ്ഞതാണ് ഈ പന്തുകളി. ചകിരി കൊണ്ട് നിര്‍മിച്ച് തുകല്‍ പൊതിഞ്ഞ പ്രത്യേകതരം പന്താണ് ഈ കളിക്ക് ഉപയോഗിക്കുക. ഏഴ് അംഗങ്ങള്‍ വീതമുള്ള രണ്ട് ടീമുകള്‍ തമ്മിലാണ് മത്സരം. കാലുകൊണ്ടും, കൈ കൊണ്ടും കളിയ്ക്കാമെന്നത് പ്രത്യേകത. തലമ, ഒറ്റ എരട, തൊടമ, പിടിച്ചാന്‍ , കാക്കോടി, ഓടി എന്നീ വിഭാഗങ്ങളിലായി മൂന്ന് വീതമുള്ള ഏഴ് കളികളാണ് നടക്കുക. പന്ത് കാല് കൊണ്ട് അടിച്ച് കളഞ്ഞും ഗ്രൗണ്ടിനുള്ളില്‍ നാട്ടിയ പട്ടക്കുറ്റിയില് എറിഞ്ഞ് കൊള്ളിച്ചും, എതിര് ടീമിനെ പുറത്താക്കാം. പുറത്താകാതെ ഒരു വട്ടം കളി പൂര്‍ത്തിയാക്കുന്ന ടീമിന് ഒരു പട്ടം ലഭിക്കും. ആദ്യ രണ്ട് പട്ടം നേടുന്ന ടീമാണ് വിജയികളാവുക. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. വര്‍ഷങ്ങളായി കളി നിയന്ത്രിക്കുന്ന റഫറി പി.പി തോമാസ് ഉദ്ഘാടനം ചെയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."