ആയക്കുറുശ്ശിയിലെ കുടുംബിനികള്‍ സദ്യ വിളമ്പുന്ന തിരക്കിലാണ്
പെരുങ്ങോട്ടുകുറുശ്ശി: വിവാഹം, ഗാര്‍ഹികാഘോഷങ്ങള്‍, വാര്‍ഷിക പരിപാടികള്‍ എന്നിവക്കെല്ലാം ഇപ്പോള്‍ സദ്യ വിളമ്പുന്ന തിരക്കിലാണു ആയക്കുറുശ്ശിയിലെ കുടുംബിനികള്‍. നാലുകാശുണ്ടാക്കാനും മക്കളുടെ പഠനച്ചിലവിനുള്ള പണംകണ്ടെത്താനും ഈ നവ സംരഭത്തിലൂടെ ഇവര്‍ക്ക് കഴിയുന്നു. ആയക്കുറുശ്ശി മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മദര്‍ പി.ടി.എ അംഗങ്ങളാണു സ്ത്രീ ശാക്തീകരണത്തിന്റെ ഈ പുതിയ മാതൃക രചിക്കുന്നത്.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുടുംബ ച്ചെലവുകള്‍ക്കുമുള്ള തുക ഗൃഹനാഥന്മാരെ ബുദ്ധിമുട്ടിക്കാതെ സ്വയം കണ്ടെത്തുക എന്ന ആശയം സ്‌കൂളധികൃതര്‍ മുന്നോട്ടു വെച്ചപ്പോള്‍ എല്ലാവരും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ആദ്യ ഘട്ടത്തില്‍ 20 പേരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ചു.
ഒരു സ്‌കൂളിലെ രക്ഷകര്‍ത്താക്കളില്‍ നിന്നും രൂപമെടുത്ത കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ സദ്യ വിളമ്പല്‍ ടീമാണിതെന്ന് ഇവര്‍ക്ക് പരിശീലനം നല്‍കിയ മോഡല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ സീത തമ്പി പറയുന്നു. ഇവര്‍ക്ക് പ്രത്യേകം യൂനിഫോമും ഉണ്ട്.
സ്വന്തമായി ചെറിയൊരു വരുമാനം എന്ന നിലയ്ക്ക് കൂടുതല്‍ പേരെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കാനുള്ള ഒരുക്കത്തിലാണു സ്‌കൂള്‍ സ്‌കൂളധികൃതര്‍. സ്വാശ്രയത്വം നേടിക്കൊടുക്കുന്ന ഈ ജനസേവന കൂട്ടായ്മയാണു ഇപ്പോള്‍ മിക്ക ആഘോഷങ്ങള്‍ക്കും സദ്യ വിളമ്പുന്നത്.
സ്‌കൂള്‍ മാനേജര്‍ ഷൈനി രമേഷ്, പ്രിന്‍സിപ്പല്‍ ലക്ഷ്മി മോഹന്‍, പി.ടി.എ പ്രസിഡന്റ് മോഹന്‍ദാസ് പാറക്കല്‍, വൈസ് പ്രിസിഡന്റ് പ്രസീത വിജയ കുമാര്‍ എന്നിവര്‍ ഈ കൂട്ടായ്മയ്ക്കു പിന്തുണയും നല്‍കുന്നു. നിരവധി കാറ്ററിങ് യൂനിറ്റുകളും ഇവരുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."