സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
റിയാദ്:സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ 2024 സെപ്റ്റംബർ 27, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതായി രാജ്യത്തെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 23-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.
ഈ അറിയിപ്പ് പ്രകാരം സഊദി അറേബ്യയുടെ വിവിധ മേഖലകളിൽ സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ട്.മക്ക മേഖലയിൽ ഈ കാലയളവിൽ ശക്തമായ മഴ, ആലിപ്പഴം പൊഴിയൽ, കാറ്റ്, പൊടിക്കാറ്റ്, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവയുണ്ടാവാൻ സാധ്യതയുണ്ട്. അസീർ, ജസാൻ, അൽ ബാഹ, നജ്‌റാൻ എന്നിവിടങ്ങളിൽ ഈ കാലയളവിൽ സാമാന്യം ശക്തമായ മഴ അവനുഭവപ്പെടും.
താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് മുന്നറിയിപ്പ നൽകി. അധികൃതർ നൽകുന്ന അറിയിപ്പുകൾ പാലിക്കാൻ സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."