വ്യാജക്കള്ള് വില്‍പ്പന നടത്തിയവര്‍ക്കെതിരേ നടപടി വൈകുന്നു
പാലക്കാട്: വ്യാജ കള്ള് വില്‍പ്പന നടത്തിയതായി കണ്ടെത്തിയ ചിറ്റൂര്‍ റേഞ്ചിലെ അഞ്ചു കള്ളുഷാപ്പുകള്ക്കെതിരേ നടപടി വൈകുന്നതില്‍ പ്രതിഷേധം. ചിറ്റൂര്‍ എക്സൈസ് റെയ്ഞ്ചിലെ രണ്ടാം ഗ്രൂപ്പില്‍ പെടുന്ന അഞ്ചു കള്ള് ഷോപ്പുകളില്‍ വിറ്റിരുന്ന കള്ളില്‍ അമിതമായി മയക്കു മരുന്നും, ഉറക്ക ഗുളികകളുടെ അംശവും കണ്ടെത്തിയിരുന്നു.
ലാബിലെ പരിശോധനയില്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം എട്ടിന് ലാബ് റിസല്‍ട്ട് വന്നെങ്കിലും ഇതുവരെ ഷാപ്പ് നടത്തിപ്പുകാര്‍ക്കെതിരേ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല കണക്കമ്പാറ, കമ്പിളി, കോഴിപ്പാറ, വെന്തപാളയം, ചിന്ന കവുണ്ടന്നൂര് ഷാപ്പുകള്‍ ഒരാഴ്ച്ച മുന്‍പ് എക്സ്സൈസ് കമ്മീഷണര്‍ പിഴയല്ലാതെ അബ്കാരി നിയമമനുസരിച്ച് നടപടികള്‍ എടുക്കാന്‍ തയാറായിട്ടില്ല. രാഷ്ട്രീയ ഇടപെടല്‍ മൂലം നടപടി വൈകുന്നതെന്ന ആരോപണവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."