HOME
DETAILS
MAL
കുതിരാനില്‍ കെ.എസ്.ആര്‍.ടി.സി ബസിനു മുകൡലയ്ക്ക് വന്‍മരം വീണു
backup
August 31 2016 | 20:08 PM
വടക്കഞ്ചേരി: കുതിരാനില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റേയും കണ്ടെയ്‌നര്‍ ലോറിയുടേയും മുകളിലേയ്ക്ക് വന്‍മരം വീണു. ആളപായമില്ല. അപകടത്തെത്തുടര്‍ന്ന് മൂന്നു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് സംഭവം. കുതിരാന്‍ ക്ഷേത്രത്തിനു സമീപത്തെ വന്‍ പൂമരമാണ് റോഡിനു കുറുകെ വീണത്. ഈ സമയമായിരുന്നു ആ വഴി ബസും കണ്ടെയ്‌നറും കടന്നുപോയത്. കണ്ടെയ്‌നറിന്റെ ക്യാബിന്‍ തകര്‍ന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപാതയുടെ ഇരുഭാഗത്തേയ്ക്കും നീണ്ട വാഹനക്കുരുക്ക് അനുഭവപ്പെട്ടു. ഹൈവേ പൊലിസും പീച്ചി പൊലിസും നാട്ടുകാരും വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."