HOME
DETAILS

ആഴങ്ങളിൽ കണ്ണും നട്ട്  72 ദിനരാത്രങ്ങള്‍

  
സ്വന്തം ലേഖകൻ
September 26 2024 | 03:09 AM

After 72 Days Missing Driver Arjun Found in Ganga Valley Depths

കോഴിക്കോട് : ഗംഗാവലിപ്പുഴയുടെ ആഴങ്ങളിൽ കണ്ണും നട്ട് അർജുന് വേണ്ടി മലയാളക്കര കാത്തിരുന്നത് 72 ദിനങ്ങൾ. കേരളം പ്രാർഥനയോടെ ഓരോ നിമിഷവും എണ്ണി നീക്കിയ ആ നാൾവഴികളിലൂടെ ...  


ജൂലൈ 16: ഉത്തരകന്നഡ ജില്ലയിൽ ഷിരൂരിൽ കുന്നിടിഞ്ഞ് വീണു. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ദീർഘദൂര ഡ്രൈവർമാരുടെ ഇടത്താവളമായിരുന്ന ഷിരൂരിലെ ചായക്കടയുൾപ്പെടെ  ഒഴുകിപ്പോയി. അഞ്ചുപേരെ കാണാതായി. 
17 :     തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. അഞ്ചുപേരുടെ മരണം സ്ഥിരീകരിച്ചു. രണ്ടുപേർകൂടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിൽ തിരച്ചിൽ തുടർന്നു.  
18 :     തിരച്ചിലിൽ രണ്ടുമൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. 
19 :     മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന. അപകടത്തിൽ പത്തുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
 20 :    ബന്ധുക്കളും മറ്റും ലോറി മണ്ണിനടിയിൽ കുടുങ്ങി കിടക്കാനുള്ള സാധ്യത അറിയിച്ചു. റഡാർ എത്തിച്ച് തിരച്ചിൽ നടത്തി. രഞ്ജിത്ത് ഇസ്രായേൽ ഉൾപ്പെടെ രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തണമെന്ന് അർജുന്റെ കുടുംബം. കനത്തമഴയും കാറ്റും വെല്ലുവിളിയായതോടെ തിരച്ചിൽ നിർത്തി.
21 :    അടിയന്തര ഇടപെടലിന് സുപ്രിംകോടതിയിൽ ഹരജി. സൈന്യത്തിന്റെ ഒരുസംഘം ഷിരൂരിലേക്ക്. തിരച്ചിൽ പുഴയിലും ആരംഭിച്ചു. റഡാർ ഉപയോഗിച്ചുള്ള തിരച്ചിലിൽ ലോഹസാന്നിധ്യമുണ്ടെന്ന സിഗ്‌നൽ ലഭിച്ചു. 
22 :    കരയിലും പുഴയിലുമായി തിരച്ചിൽ. രക്ഷാപ്രവർത്തനത്തിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് കുടുംബം. കൂടുതൽ രക്ഷാപ്രവർത്തകർ കേരളത്തിൽ നിന്നെത്തി. ഡീപ് സെർച്ച് ഡിറ്റക്ടർ അടക്കം എത്തിച്ച് പരിശോധന. ചില സിഗ്‌നലുകൾ പ്രതീക്ഷ നൽകിയെങ്കിലും ലോറി കരയിൽ ഇല്ലെന്ന് സൈന്യം. വീണ്ടും തിരച്ചിൽ. കർണാടക പൊലിസും മലയാളി രക്ഷാപ്രവർത്തകരും തമ്മിൽ തർക്കം. കരയിൽ ലോറി ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വീണ്ടും തിരച്ചിൽ.
23 :    കാണാതായ ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി. ഹൈക്കോടതി ഇടപെടൽ. കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് നോട്ടിസ്. പുഴയിലെ നീരൊഴുക്ക് കൂടിയതും മഴയും കാരണം തിരച്ചിൽ നിർത്തി.
24 :     നദിയിൽ ലോറി കണ്ടെത്തിയെന്ന് കർണാടക റവന്യൂ മന്ത്രി. ഇത് ഭാരത് ബെൻസ് ലോറിയാണെന്നും അർജുന്റേതാണെന്നും സ്ഥിരീകരണം.
 25 :    പുഴയിൽ അഞ്ച് മീറ്റർ താഴ്ചയിലാണ്  ട്രക്കുള്ളതെന്ന് സൈന്യം.  മുങ്ങൽ വിദഗ്ധർക്ക് നദിയിലിറങ്ങി പരിശോധിക്കാൻ സാധിച്ചില്ല. ട്രക്കിലുണ്ടായിരുന്ന തടിക്കഷ്ണങ്ങൾ കണ്ടെത്തി. എട്ട് കിലോമീറ്റർ അകലെ നിന്നാണ് തടി കണ്ടെത്തിയത്. ഇത് ട്രക്കിലുണ്ടായിരുന്നതാണെന്ന് ഉടമ മനാഫ്.
 26 :    11 ാം ദിവസവും തിരച്ചിലിന് കാലാവസ്ഥ  വെല്ലുവിളിയായി. ഡ്രോണ് പരിശോധനയിൽ ലഭിച്ച ചിത്രത്തിൽ ട്രക്ക് ചരിഞ്ഞ നിലയിലാണുള്ളതെന്ന് സതീഷ് സെയിൽ എം.എൽ.എ അറിയിച്ചു.
27 :     നേവിയുടെ സാന്നിധ്യത്തിൽ കുന്ദാപുരയിൽ നിന്നുള്ള ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തി. വടംകെട്ടി സുരക്ഷിതമായിട്ടായിരുന്നു മൽപെ പുഴയിലിറങ്ങിയത്.  മൂന്നാംതവണ വടംപൊട്ടി നൂറുമീറ്ററോളം മാൽപേ ഒഴുകിപോയി. 
28 :     പരിശോധന നടത്തിയെങ്കിലും ട്രക്കിനടുത്തെത്താൻ സാധിച്ചില്ല. മുങ്ങുമ്പോൾ ഒന്നും കാണാൻ സാധിക്കാത്തതിനെ തുടർന്ന് മാൽപേ തിരച്ചിൽ നിർത്തി. ഒഴുക്ക് കുറയുന്നത് വരെ തിരച്ചിൽ നിർത്തിവയ്ക്കാൻ കർണാടക തീരുമാനിച്ചു. 
ഓഗസ്റ്റ് മൂന്ന് : പുഴയിലിറങ്ങാൻ ഈശ്വർമാൽപെ സന്നദ്ധത പ്രകടിപ്പിച്ചു. കർണാടക സർക്കാർ അനുമതി നൽകിയില്ല. 
4 : അർജുന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. സാധ്യമായതെല്ലാം ചെയ്യാമെന്ന് ഉറപ്പു നൽകി. 
6 : ഷിരൂരിൽ നിന്ന് 55 കിലോമീറ്റർ അകലെ കടലിൽ മൃതദേഹം കണ്ടെത്തി. ഇത് അർജുന്റേതല്ലെന്ന് വ്യക്തമായി. 
8 : അർജുന്റെ ഭാര്യ കൃഷ്ണ പ്രിയക്ക് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. ജൂനിയർ ക്ലാർക്കായാണ് നിയമനം. 
13 : കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരച്ചിലിന് നാവികസേനയെത്തി. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ തിരച്ചിലിന് സാധിച്ചില്ല. വൈകിട്ടോടെ മൽപെ സംഘം പുഴയിലിറങ്ങി പരിശോധന ആരംഭിച്ചു. പുഴയിൽ നിന്ന് വീൽ ജാക്കി കണ്ടെത്തി. ഇത് അർജുന്റെ ലോറിയിലുള്ളതാണെന്ന് തിരിച്ചറിഞ്ഞു. 
14 : ഗോവിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ കർണാടക സർക്കാർ. പുഴയിലെ വലിയ കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്ത് തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ തീരുമാനം. 
19 : മൽപെ അർജുന്റെ കണ്ണാടിക്കലിലുള്ള വീട്ടിലെത്തി. മകനെ കണ്ടെത്തുമെന്ന് അമ്മയ്ക്ക് വാക്കു നൽകി മടങ്ങി. 
സപ്തംബർ രണ്ട്: അർജുന്റെ ഭാര്യ കൃഷ്ണപ്രിയ വേങ്ങേരി സർവിസ് ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. 
 17 : തിരച്ചിൽ നടത്താൻ ഗോവയിൽ നിന്ന് ഡ്രഡ്ജർ പുറപ്പെട്ടു. 
19 : ഗോവയിൽ നിന്ന് ഡ്രഡ്ജർ ഗംഗാവലി പുഴയിലെത്തി. ഒഴുക്ക് മൂന്ന് നോട്‌സിൽ താഴെയായതിനാൽ തിരച്ചിൽ തുടരാൻ തീരുമാനം. 
21 : ലോറിയുടെ ടയർ കണ്ടെത്തി. 15 അടി താഴ്ചയിൽ ഒരു ലോറി തലകീഴായി നിൽക്കുന്നുണ്ടെന്നും മൽപെ അറിയിച്ചു. 
22 : അധികൃതർ തടസം നിൽക്കുന്നുവെന്നാരോപിച്ച് മൽപെ ദൗത്യത്തിൽ നിന്ന് പിന്മാറി. അന്ന് തന്നെ തിരിച്ചിലിൽ അസ്ഥിഭാഗം കണ്ടെത്തി. 
23 : തിരിച്ചിലിന് മേജർ ഇന്ദ്രബാലനും സംഘവുമെത്തി. അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. 
 24 : നാൽപതിലേറെ വാഹനഭാഗങ്ങൾ കണ്ടെത്തി. 
25: അർജുന്റെ ലോറി കണ്ടെത്തി. കാബിനുള്ളിൽ മൃതദേഹവും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  a day ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  a day ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  a day ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  a day ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  a day ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  a day ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  a day ago
No Image

'നിയമന വ്യവസ്ഥയുടെ മുന്‍പില്‍ രാഷ്ട്രീയ താല്‍പര്യം പാലിക്കാനാവില്ല'; മാടായി കോളജിലെ വിവാദ നിയമനത്തില്‍ പ്രതികരിച്ച് എം.കെ രാഘവന്‍ എം.പി

Kerala
  •  a day ago