തേനീച്ചയിലെ ഖുർആനിക വിസ്മയങ്ങൾ (സത്യദൂതർ. ഭാഗം 22)
'പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ ഇരുപത്തി രണ്ടാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും suprabhaathamonline ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.
തേനീച്ചയിലെ ഖുർആനിക വിസ്മയങ്ങൾ
"അങ്ങയുടെ നാഥൻ തേനീച്ചക്ക് ഇങ്ങനെ ബോധനം നൽകുകയു ണ്ടായി: പർവതങ്ങളിലും വൃക്ഷങ്ങളിലും മനുഷ്യർ കെട്ടിയുണ്ടാക്കുന്ന വയിലും നീ(സ്ത്രീലിംഗസംബോധനയിൽ) കൂടുകളുണ്ടാക്കുകയും എല്ലാ ഫലവർഗങ്ങളിൽനിന്ന് ആഹരിക്കുകയും നിന്റെ നാഥന്റെ വഴികളിൽ വിനയപൂർവം പ്രവേശിക്കുകയും ചെയ്യുക. അവയുടെ ഉദരങ്ങളിൽനിന്നു ഭിന്നനിറങ്ങളിലുള്ള ഒരു പാനീയം ബഹിർഗമി ക്കുന്നു. അതിൽ മനുഷ്യർക്ക് രോഗശാന്തിയുണ്ട്. ചിന്താശീലരായ ആളുകൾക്ക് അതിൽ ദൃഷ്ടാന്തമുണ്ട്, തീർച്ച
തേൻ ശേഖരിക്കുന്നതും വീടുണ്ടാക്കുന്നതും പെൺതേനീച്ചയാ ണെന്ന് നമുക്കറിയാം. ഖുർആൻ ഇറങ്ങുന്ന സമയത്തും അതിന് മുമ്പും അങ്ങനെത്തന്നെയായിരുന്നു. ഏതെങ്കിലും മുൻകാലക്കാർക്ക് ഈ അറിവ് ഉണ്ടാവുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട് ഖുർആ നാണ് ആദ്യമായി ഈ സത്യം പ്രഖ്യാപിച്ചത് എന്നു പറയേണ്ടതില്ല. അങ്ങനെ പറയണമെങ്കിൽ മുൻകാലക്കാരുടെയെല്ലാം അറിവുകൾ ലഭ്യമാകണം.
ഖുർആൻ അല്ലാഹുവിൽനിന്നുള്ള അവസാന വേദവും മുഹമ്മദ് നബി അവസാനദൂതരുമാണ്. മുൻപ്രവാചകന്മാർക്കെല്ലാം വെളിപാ ടുകൾ ലഭിച്ചിട്ടുണ്ട്. സർവജ്ഞനായ അല്ലാഹു അവർക്ക് ഇത്തരം കാര്യങ്ങൾ അറിയിച്ചു കൊടുക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കിൽ മനുഷ്യർ സ്വയം കണ്ടെത്തുകയും ചെയ്തേക്കാം. മുൻകാലക്കാർ കണ്ടെത്തിയാലും ഇല്ലെങ്കിലും ഖുർആനിൽ പ്രസ്‌തുത കാര്യം പറയു ന്ന ഇടങ്ങളിൽ തേനീച്ചയെ സ്ത്രീയായി സംബോധന ചെയ്യുന്നു
ചിത്രം 15. ചിത്രത്തിലെ 29 എന്ന് അടയാളപ്പെടുത്തിയ ഭാഗമാണ് പെൻതേനീച്ചയിൽ തേൻ ഉൽപാദിപ്പിക്കപ്പെടുന്ന അറയായ 'ഹണി സ്റ്റൊമക്ക്
എന്നത് അത്ഭുതകരം തന്നെയാണ്. പുരുഷനായി സംബോധന ചെ യാൽ നാമിന്ന് കണ്ടെത്തിയ അറിവിനോട് യോജിപ്പുണ്ടാവില്ലല്ലോ!
മുൻകാലക്കാർ അറിഞ്ഞതു മാത്രമേ ഖുർആനിലുള്ളൂ എന്നു വന്നാൽ പോലും അത് വെളിപാടിന് പൊതുവിലും ഖുർആനിനു വിശേഷിച്ചുമുള്ള തെളിവേ ആകുന്നുള്ളൂ. ഖുർആനിറക്കിയ അല്ലാ ഹു ഖുർആനിൽ നൽകിയ സൂചനകൾ മറ്റു പ്രവാചകന്മാർക്കുള്ള വഹ്‌യിലും ഉൾപ്പെടുത്തിയിരിക്കാമല്ലോ. മുൻകാലക്കാർ വച്ചുപു ലർത്തിയിരുന്ന, ഇന്ന് ശരിയെന്നു നാം കണ്ടെത്തിയ അറിവുകൾ ഖുർആനിലുണ്ടാവുകയും, മുൻകാലക്കാർ വച്ചുപുലർത്തിയ, ഇന്നു നാം തെറ്റെന്നു കണ്ടെത്തിയ അറിവുകൾ ഖുർആനിലില്ലാതിരിക്കു കയും ചെയ്യുമ്പോൾ ഖുർആനിൽ ശരികൾ മാത്രമേയുള്ളൂ എന്നല്ലേ അർഥമാകുന്നത്? മുൻകാലക്കാർ പറഞ്ഞാലും ഇല്ലെങ്കിലും, ഇന്നു നാം കണ്ടെത്തിയാലും ഇല്ലെങ്കിലും ഖുർആനിലുള്ളത് മുഴുവൻ ശരിയാണ്.
രോഗശമനഗുണമുള്ള തേൻ ഒരിക്കലും തേനീച്ചയുടെ ദഹ നം നടക്കുന്ന ഉദരത്തിലല്ല ഉണ്ടാവുന്നത്. മറിച്ച് ഉദരത്തിനോട് ചേർന്നുള്ള മറ്റൊരു അറയിലാണ്. അങ്ങനെ രണ്ടു അറകൾ തേ നീച്ചക്കുണ്ടെന്ന നമ്മുടെ ഇന്നത്തെ അറിവിനോട് ഖുർആനിലെ 'ഉദരങ്ങൾ/അറകൾ' എന്ന പ്രയോഗം യോജിച്ചുവരുന്ന കാഴ്‌ച വിശ്വാസിയെ കൗതുകപ്പെടുത്തും.
വിഡിയോ കാണുന്നതിന് : സത്യദൂതർ l പ്രവാചകത്വത്തിന്റെ തെളിവുകൾ വിശദീകരിക്കുന്ന പരമ്പര l ഫാരിസ് പി.യു l ഭാഗം 22
മുൻ ഭാഗങ്ങൾ വായിക്കാൻ: https://www.suprabhaatham.com/readmore?tag=Sathyadoothar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."