സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍
തൃശൂര്‍: സ്റ്റുഡന്റ് പൊലിസ് കേഡറ്റിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ എസ്.ഐ അറസ്റ്റില്‍. കേരള പൊലിസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെയാണ് (50) തൃശൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. രണ്ടുവര്‍ഷം മുന്‍പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തെ കാറില്‍വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ഥിനി മൊഴി നല്‍കിയത്. തുടര്‍ന്നാണ് അറസ്റ്റ്.
സംഭവം നടക്കുമ്പോള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പെണ്‍കുട്ടി. ഇപ്പോള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഗ്രേഡ് എസ് ഐ ചന്ദ്രശേഖരനെ കസ്റ്റഡിയിലെടുത്തത്.
SI arrested for abusing student police cadet in thrissur
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."