ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസ്: വാദം കേള്‍ക്കല്‍ ജനുവരിയിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടത് ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി. കേസിലെ പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചതിനെതിരായി ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലും ഇതോടൊപ്പം വാദം കേള്‍ക്കും. അപ്പീലുകള്‍ 2018 മുതല്‍ സുപ്രിംകോടതി പരിഗണിക്കാതെ കിടക്കുകയാണ്.
കേസ് ഇനിയും നീട്ടിവയ്ക്കില്ലെന്നും വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ദിവസം വേണ്ടിവരുമെന്നും ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, രാജേഷ് ബിന്‍ഡാല്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 2002 ഫെബ്രുവരി 27ന് നടന്ന സംഭവത്തില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. കേസിലെ 31 പ്രതികളെ വിചാരണക്കോടതി ശിക്ഷിച്ചു. ഇതില്‍ 11 പേര്‍ക്ക് വധശിക്ഷയും ബാക്കിയുള്ള 20 പേര്‍ക്ക് ജീവപര്യന്തവുമാണ് നല്‍കിയത്. 63 പ്രതികളെ വെറുതെ വിട്ടു. 2017ല്‍ ഗുജറാത്ത് ഹൈക്കോടതി 11 പേരുടെയും വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.
The Supreme Court has delayed the Godhra train burning case hearing to January, addressing appeals on convicted sentences and Gujarat's plea.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."