HOME
DETAILS

തൃശൂര്‍ പൂരം കലക്കലിൽ  ദുരൂഹ ഇടപെടലുകള്‍ നിരവധി, സംശയനിഴലില്‍ 'വരാഹെ'

  
Web Desk
September 27 2024 | 02:09 AM

Trissur Pooram Controversy Political Agendas and Police Involvement Under Scrutiny

തൃശൂര്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറി തള്ളിയതോടെ പൂരം കലക്കിയതിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡയുണ്ടായിരുന്നോയെന്ന ചോദ്യം വീണ്ടും സജീവമായി. പുനരന്വേഷണത്തിലേക്ക് നീങ്ങിയാല്‍ കൂടുതല്‍ വിവാദങ്ങള്‍ ഉയരാനാണ് സാധ്യത. ഏപ്രില്‍ 19ന് പൂരത്തിന്റെ വെടിക്കെട്ട് ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നീണ്ടതോടെ തുടങ്ങിയ വിവാദം വന്‍ രാഷ്ട്രീയ കൊടുങ്കാറ്റിനാണ് ഇടയാക്കിയത്.

സിറ്റി പൊലിസ് കമ്മിഷണര്‍ അങ്കിത് അശോകന്റെ അനാവശ്യവിലക്കുകള്‍ പൂരച്ചടങ്ങുകള്‍ക്കു വിഘാതമായതോടെയാണ് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കുകയാണെന്ന് അറിയിച്ചത്. പിറ്റേന്ന് പുലര്‍ച്ചെയാണ് വെടിക്കെട്ട് നടന്നത്. അതോടെ പൊലിസ് നടപടികള്‍ നിശിതമായി വിമര്‍ശിക്കപ്പെട്ടു. സര്‍ക്കാരിലെ പങ്കാളികളായ സി.പി.ഐ ഒറ്റപ്പെട്ടു. പൂരം കലക്കി ബി.ജെ.പി രാഷ്ട്രീയനേട്ടമുണ്ടാക്കിയെന്നാണ് സി.പി.ഐയുടെ പരാതി.
പൂരം കലക്കാന്‍ പൊലിസും പങ്കാളിയായെന്ന വിവാദമുണ്ടായത് തെരഞ്ഞെടുപ്പിനു ശേഷമാണ്. സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പൂരം തടയാനുള്ള ധൈര്യമുണ്ടാകുമോ എന്നാണ് സര്‍വരും ഉയര്‍ത്തിയ ചോദ്യം. ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ്ഗോപി വിവാദമുണ്ടായ ഉടനെ ദേവസ്വം ഓഫിസിലേക്ക് ആംബുലന്‍സില്‍ എത്തിയത് സംശയാസ്പദമായി. മന്ത്രിമാര്‍ എത്തുംമുമ്പ് എങ്ങനെ സ്ഥാനാര്‍ഥി എത്തിയെന്ന് ചോദിച്ചാണ് സി.പി.ഐ ആഞ്ഞടിച്ചത്. തെരഞ്ഞെടുപ്പിനു ശേഷമായിരുന്നു സി.പി.ഐക്ക് ശബ്ദിക്കാനായത്. പിന്നീടാണ് എ.ഡി.ജി.പിക്ക് പൂരം കലക്കലില്‍ പങ്കുണ്ടെന്ന ആക്ഷേപമുയര്‍ന്നത്. മന്ത്രിമാര്‍ക്ക് എ.ഡി.ജി.പിയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്ന സാഹചര്യമെന്ത് എന്ന ചോദ്യവും പ്രസക്തമാണ്. പൂരം മേല്‍നോട്ടത്തിന് അയച്ചിട്ടും എ.ഡി.ജി.പി അജിത്കുമാര്‍ കൃത്യമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന ഡി.ജി.പിയുടെ വിലയിരുത്തലും ഞെട്ടിക്കുന്നതാണ്. പൊലിസിന്റെ അമിതാധികാരപ്രയോഗമുണ്ടായി പൂരം മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടും എ.ഡി.ജി.പി ഇടപെട്ടില്ല എന്നതിന്റെ കാരണവും കണ്ടെത്തേണ്ടതാണ്.

Screenshot 2024-09-27 081906.png

സംശയനിഴലില്‍ 'വരാഹെ'

പൂരം കലക്കലുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് ബന്ധമുള്ള വരാഹെ ഏജന്‍സിയുടെ നീക്കമാണ് സംശയാസ്പദമാകുന്നത്. ഏജന്‍സിയുടെ കോര്‍ഡിനേറ്റര്‍ അഭിജിതാണ് സുരേഷ്ഗോപിയെ ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിച്ചത്. പിന്നീടുള്ള ഇടപെടല്‍ നടത്തിയത് വരാഹെ അനലറ്റിക്സുമായി ബന്ധമുള്ളവരാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. തന്ത്രപരമായ നീക്കംനടത്തി രാഷ്ട്രീയ വേദികളില്‍ മുന്നേറാന്‍ ആവശ്യമായ വിവരം നല്‍കുന്ന ഏജന്‍സിയെന്നാണ് വരാഹെയെ വിശേഷിപ്പിക്കുന്നത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പങ്കുള്ള ഏജന്‍സിയുമായി ബന്ധമുള്ള ജയകുമാര്‍ എ.ഡി.ജി.പി അജിത്കുമാറിനെ കണ്ടതും വിവാദമായിരുന്നു.

The Trissur Pooram controversy raises questions about political agendas and police involvement following the dismissal of the ADGP's report on disruptions during the festival.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്‍ വന്ന പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത

Kerala
  •  25 days ago
No Image

ഗസ്സയിലേക്ക് ഭക്ഷണവുമായെത്തിയ 100 ഓളം ലോറികള്‍ കൊള്ളയടിക്കപ്പെട്ടതായി യു.എന്‍ ഏജന്‍സി 

International
  •  25 days ago
No Image

ഡല്‍ഹിക്ക് പുറത്ത് ചേരിയില്‍ തീപിടിത്തം; 150 കുടിലുകള്‍ കത്തി നശിച്ചു

National
  •  25 days ago
No Image

'നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയരുത്, മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് തകര്‍ന്നത്'; വയനാട് ദുരന്തത്തെ നിസ്സാരവത്കരിച്ച് വി മുരളീധരന്‍

Kerala
  •  25 days ago
No Image

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകും: വ്യാഴാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെടും

Kerala
  •  25 days ago
No Image

ഫേസ്ബുക്കില്‍ പോസ്റ്റിടാന്‍ കാണിച്ച ധൈര്യം സിദ്ദിഖിനെതിരെ കേസ് നല്‍കാന്‍ ഉണ്ടായില്ലേ- സുപ്രിംകോടതി

Kerala
  •  25 days ago
No Image

ജനപ്രിയ വെബ് ബ്രൗസര്‍ ക്രോം വില്‍ക്കാന്‍ ഗൂഗ്‌ളിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്; ഉത്തരവിടാന്‍ ജഡ്ജിനോട് ആവശ്യപ്പെട്ട് യു.എസ് നീതിന്യായ വകുപ്പ്

Tech
  •  25 days ago
No Image

കട്ടിങ് പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചുകൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു; വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  25 days ago
No Image

ശ്വാസം മുട്ടി ഡല്‍ഹി; പുകമഞ്ഞ് രൂക്ഷം , വായു ഗുണനിലവാരം 500ല്‍

National
  •  25 days ago
No Image

പുരുഷന്‍മാരെ ഇന്ന് നിങ്ങളുടെ ദിനമാണ്...! ഹാപ്പി മെന്‍സ് ഡേ

Kerala
  •  25 days ago